ഇന്ന് കാണാം മൂന്ന് സുപ്രധാന നാടകങ്ങൾ

1. ഡു യു നോ ദിസ് സോങ്?

ഹിന്ദി, ഇംഗ്ലീഷ്

മല്ലിക തനേജ

നഷ്ടവും ദുരിതവും ഓർമപ്പെടുത്തുന്ന നാടകം. സ്നേഹത്തിന്റെ ശബ്ദസംഗീതവും ഈ നാടകത്തിൽ കണ്ടെത്താനാകും. സ്വപ്‌നങ്ങൾ തകർന്ന ഇരുണ്ട ഇടത്തിൽനിന്ന് സന്തോഷത്തിലേക്ക് തെന്നിവീഴുന്ന കാഴ്ചകൾ. കുട്ടിക്കാലത്തെ കളിപ്പാട്ടവും ഹാർമോണിയവുമായി വരുന്ന മല്ലിക യൗവനത്തിലേക്ക് തിരിച്ചുപോകുന്നു. ആരാണവൾ? അവൾക്കെന്തു നഷ്ടപ്പെട്ടു? എങ്ങനെ? ഇത്തരം ചോദ്യങ്ങളുമായി ഇതുവരെ കേൾക്കാത്തൊരു സംഗീതം പോലെ ആ പാട്ടുകൾ നമ്മൾ ആസ്വദിക്കുന്നു. മല്ലികയോടൊപ്പം ഇരുട്ടിലൂടെ പാട്ടുപാടി സഞ്ചരിക്കാൻ നമ്മളും പഠിക്കുന്നു.

2. ഘണ്ടാ ഘണ്ടാ ഘണ്ടാ ഘണ്ടാ ഘണ്ടാ

മറാത്ത

ആസക്ത കലാ മഞ്ച്, പൂനെ

പാട്ടുകാരനായ ആദിത്യന്റെയും അഭിഭാഷകയായ ഫെറോസയുടെ ജീവിതത്തിലെ പൊരുത്തക്കേടുകൾ പിന്നീട് ഉയർന്നുവരുന്ന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടാൻ ശ്രമിക്കുന്നു എന്നതാണ് ഘണ്ടാ ഘണ്ടാ... പറയുന്നത്. ഘണ്ടാ ഘണ്ടാ ഘണ്ടാ ഘണ്ടാ ഘണ്ടാ എന്ന് പൗരന്മാർ 140 വാക്കിൽ കൂടുതൽ ഒരുദിവസം ഉച്ചരിക്കരുത് എന്ന ഗവണ്മെന്റിന്റെ പുതിയ നിയമത്തിനെതിരെ പരസ്പ‌രമുള്ള പൊരുത്തക്കേടുകൾ മറന്ന് അവർ ഒരുപോലെ ശ്രദ്ധകേന്ദ്രീകരിക്കുകയും അതിനു പകരം വാക്കുകൾ ചുരുക്കിക്കൊണ്ടുള്ള പുതിയ സംഭാഷണരീതി രൂപപ്പെടുത്തുകയും ചെയ്യുന്നു. മാറ്റത്തെ അതിജീവിക്കാനുള്ള ശ്രമത്തിനിടെ മാനസികമായി തളരുന്ന ഫെറോസയും ആദിത്യയും, റിയലിസ്റ്റിക് വൈകാരിക മുഹൂർത്തങ്ങളോടെ മുന്നോട്ടുപോകുന്നതുമാണ് നാടകത്തിന്റെ സാരം.

3. അല്ലെ ആർമി

​ഹോം ബ്രെ കലക്ടീവ് -ഇറ്റലി

അല്ലെ ആർമി ഏതെങ്കിലും ഒരു യുദ്ധത്തിനെപ്പറ്റി മാത്രമായി സംസാരിക്കുന്നില്ല. ഇത് ഒരു പരീക്ഷണ നാടകമാണ്. അല്ലെ ആർമി അന്താരാഷ്ട്ര ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നാടകീയമായി അവതരിപ്പിക്കുന്നു. അല്ലെ ആർമി എന്ന തലക്കെട്ട് ഒരു സൂത്രവാക്യമാണ്. ഇത് നാടകത്തിന്റെ ഉദ്ദേശ്യം വിളിച്ചുപറയുന്നതിനോടൊപ്പം ഒരു നിലവിളിയും കൂട്ടിച്ചേർക്കുന്നു. ഒരുപക്ഷെ, അതൊരു പുനർവിചാരണയാവാം.

4. സൗദാഗർ

ഹിന്ദി

രംഗവിദൂഷക്, മധ്യപ്രദേശ്

ബെർടോൾഡ് ബ്രെഹ്റ്റിന്റെ മാർക്സ‌ിയൻ ആശയത്തിൽ അധിഷ്ഠിതമായ പ്രധാന നാടകങ്ങളിലൊന്നായ ദി എക്സെപ്ഷൻ ആൻഡ് ദി പൂളിന്റെ ആവിഷ്കാരമാണ് സൗദാഗർ. ശ്രീകാന്ത് കിഷോർ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി ബെൻസി കൗൾ സൗദാഗറിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നു. മുതലാളിത്തം ചുഷണം ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളിവർഗത്തിന്റെ ദയനീയത ഒന്നാം ലോകരാജ്യങ്ങളുടെ മേധാവിത്വവും മുന്നാം ലോകരാജ്യങ്ങളുടെ വിധേയത്തിന്റെയും അടയാളപ്പെടുത്തലോടെ വിവരിക്കുന്നു.

മുതലാളി ചെയ്തുപോയ തെറ്റിന്റെ ഇരയാക്കപ്പെട്ട തൊഴിലാളിക്ക് അയാളുടെ മരണശേഷവും നീതി നിഷേധിക്കപ്പെട്ടു. ഭരണകൂടവും നീതിന്യായവ്യവസ്ഥയും തൊഴിലാളിക്ക് നീതി നിഷേധിച്ചുകൊണ്ട് മുതലാളിയെ സംരക്ഷിക്കുന്നു. ഇതാണ് സൗദാഗറിന്റെ ഇതിവൃത്തം.

Tags:    
News Summary - Today we will see three important dramas in itfok 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.