കീരവാണിയെ അഭിനന്ദിച്ചുള്ള ചിന്ത ജെറോമി​െൻറ ഫേസ്ബുക്ക് പോസ്റ്റിനെയും വെറുതെ വിടാതെ ട്രോളൻമാർ

കോഴിക്കോട്: ഓസ്‌കർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് ഫേസ്ബുക്കിൽനിന്ന് പിൻവലിച്ചു. 

ആർ.ആർ.ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കർ ലഭിച്ചതിന് സംഗീത സംവിധായകൻ കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകളാണ് വൈറലായത്. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect. എന്നാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ,``ആർ.ആർ.ആർ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം.എം കീരവാണിക്ക് ഓസ്‌കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.'' എന്നാണ് വായിക്കുക.

Tags:    
News Summary - Chintha Jerome Facebook post controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT