സർക്കാറിന്റെ ക്ഷണം അഭിമാനപൂർവം സ്വീകരിക്കുന്നുവെന്ന് മല്ലികാ സാരാഭായ്

കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായുള്ള കേരള സർക്കാറിന്റെ ക്ഷണം അഭിമാനപൂർവം സ്വീകരിക്കുന്നുവെന്ന് നർത്തകി മല്ലികാ സാരാഭായ്. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി സജി ചെറിയാനെയും മല്ലിക സാരാഭായ് സന്ദർശിച്ചു. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകുന്ന സംസ്ഥാനമാണ് കേരളം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളം ഉയർത്തിപ്പിടിക്കുന്ന ഈ നിലപാടിന് വലിയ പ്രസക്തിയുണ്ട്.

സമഭാവനയുടേതായ സാർഥകമായ ഒരു കലാന്തരീക്ഷമുള്ള സ്ഥാപനമാണ് കേരള കലാമണ്ഡലം. ഈ സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുവാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാംസ്കാരിക വിനിമയ കേന്ദ്രമായി മാറ്റുവാനും ശ്രമിക്കുമെന്നും അവർ പറഞ്ഞു.കേരള കലാമണ്ഡലത്തിന്റെ ചാൻസലർ എന്ന നിലയിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും അവർ അഭ്യർഥിച്ചു.

Tags:    
News Summary - Dancer Mallika Sarabhai proudly accepts the government's invitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:16 GMT
access_time 2024-07-26 12:27 GMT