ഇനി മേലില്‍ ഡോ. ആസാദ് എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആസാദ്. ചിന്താജെറോമിന്റെതുൾപ്പെടെ ഗവേഷണ പ്രബന്ധങ്ങളെ കുറിച്ച് വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണീ തീരുമാനമെന്ന് കരുതുന്നു. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂർണരൂപം: ``പ്രിയ സുഹൃത്തുക്കളേ,
ആസാദ് എന്നാണ് എന്റെ പേര്. പി എച്ച് ഡി കിട്ടിയ ശേഷം അക്കാദമിക രംഗത്ത് അദ്ധ്യാപകനും ഗവേഷണ മാര്‍ഗദര്‍ശിയുമായി പ്രവര്‍ത്തിച്ച കാലത്ത് ഡോ. ആസാദ് എന്ന് എഴുതിത്തുടങ്ങി. അങ്ങനെ വിളിക്കപ്പെട്ടുതുടങ്ങി. അപ്പോഴും ഞാന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ആസാദ് എന്നു മാത്രമാണ് പേരു വെച്ചത്. 1992 മുതല്‍ 2022 വരെ കാലത്ത് എന്റേതായി പുറത്തുവന്ന പുസ്തകങ്ങളും ഭൂരിപക്ഷം ലേഖനങ്ങളും നോക്കിയാല്‍ അക്കാര്യം വ്യക്തമാവും. ഇനി മേലില്‍ ഡോ. ആസാദ് എന്ന് അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആസാദ് എന്നു മാത്രം വിളിക്കപ്പെടാനാണ് ആഗ്രഹം. ഡോക്ടര്‍ വിശേഷണത്തില്‍നിന്ന് അല്‍പ്പം വൈകിയാണെങ്കിലും എന്നെ മോചിപ്പിക്കണമെന്ന് സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. സ്നേഹപൂര്‍വ്വം, ആസാദ് 29 ജനുവരി 2023''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.