അംബികാസുതൻ മാങ്ങാട്, ഡോ. എം. ലീലാവതിയിൽ നിന്നും ഓടക്കുഴൽ അവാർഡ് സ്വീകരിക്കുന്നു 

പരിസ്ഥിതി എഴുത്തുകാർക്കെതിരെ തെറി വിളികൾ ഉയരുന്ന ഘട്ടത്തിൽ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമായെന്ന് അംബികാസുതൻ മാങ്ങാട്

പരിസ്ഥിതി എഴുത്തുകാർക്കെതിരെ തെറി വിളികൾ ഉയരുന്ന ഘട്ടത്തിൽ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമായെന്ന് സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്. ഓടക്കുഴൽ അവാർഡും, കെ.വി.സുരേന്ദ്രനാഥ് അവാർഡും ഏറ്റുവാങ്ങിയ സാഹചര്യത്തിൽ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് സന്തോഷം പങ്കുവെക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:
പ്രിയരെ, മഹാകവി ജി.യുടെ ഓർമ്മ ദിവസം ആരാധ്യയായ ലീലാവതി ടീച്ചറുടെ കയ്യിൽ നിന്നും ഓടക്കുഴൽ പുരസ്കാരം ഏറ്റുവാങ്ങാനായത് ജീവിതത്തിലെ ഏററവും വലിയ ഭാഗ്യമായേ കരുതുന്നുള്ളു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും ടീച്ചർ വന്നു ചേരുകയും മുക്കാൽ മണിക്കൂറോളം നിന്ന് സംസാരിച്ച് സദസിനെ ഓർമ്മ ശക്തികൊണ്ടും ഊർജ്ജം കൊണ്ടും വിസ്മയിപ്പിച്ചു..... അവാർഡ് നേടിയ പരിസ്ഥിതി കഥകളുടെ സമാഹാരമായ - പ്രാണവായുവിലെ കഥകളിലൂടെ സഞ്ചരിച്ചു.....
പിറ്റേന്ന് തിരുവനന്തപുരത്ത് വെച്ച് സഖാവ് പന്ന്യൻ രവീന്ദ്രന്റെ കയ്യിൽ നിന്നും സി.അച്യുതമേനോൻ ഫൗണ്ടേഷന്റെ മികച്ച പരിസ്ഥിതി ഗ്രന്ഥത്തിനുള്ള - എൻഡോ സൾഫാൻ - നിലവിളികൾ അവസാനിക്കുന്നില്ല - എന്ന പുസ്തകത്തിനുളള - കെ.വി.സുരേന്ദ്രനാഥ് അവാർഡും ഏറ്റുവാങ്ങി
എനിക്കെതിരെയും സുഗതകുമാരി തൊട്ടുള്ള മറ്റു പരിസ്ഥിതി എഴുത്തുകാർക്കെതിരെ യും തെറി വിളികൾ ഉയരുന്ന ഘട്ടത്തിൽ എന്റെ രണ്ട് പരിസ്ഥിതി പുസ്തകങ്ങൾക്ക് രണ്ട് വിലപ്പെട്ട പുരസ്കാരങ്ങൾ ഒരുമിച്ച് ലഭിച്ചത് ഇരട്ടിമധുരമായി...... അത് കൊണ്ട് കൂടിയാവാം അസാധാരണമായ നിലയിൽ അഭിനന്ദന പ്രവാഹം ഉണ്ടായത്. നേരിട്ടും അല്ലാതെയും സ്നേഹം ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി.....
Tags:    
News Summary - Ambikasuthan Mangad's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT