നെടുമങ്ങാട്: യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ 'യുവ' പദ്ധതിയില്‍ മലയാളിത്തിളക്കം. കര്‍ണാട്ടിക് സംഗീതജ്ഞനും, എഴുത്തുകാരനുമായ നെടുമങ്ങാട് സ്വദേശി ജെ.എസ്. അനന്തകൃഷ്ണനാണ് യുവയുടെ തിളക്കത്തില്‍ നിറയുന്നത്.
സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ യുവ പദ്ധതി (പി.എം.യുവ മെന്റര്‍ഷിപ് സ്കീം) യിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 22 ഭാഷകളിലായി പതിനാറായിരത്തോളം എന്‍ട്രികളില്‍നിന്ന് 75യുവ എഴുത്തുകാരെയാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
കര്‍ണാട്ടിക് സംഗീതജ്ഞന് കൂടിയായ അനന്തകൃഷ്ണെൻറ 'ദേശീയതയും സംഗീതവും' എന്ന വിഷയത്തെ അധികരിച്ച പ്രബന്ധമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. കാലടി സംസ്കൃത സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകനാണ് അനന്ത കൃഷ്ണന്. നെടുമങ്ങാട് കൊറ്റാമല ജ്യോതി നിവാസില്‍ എ. സുരേഷ് കുമാറിെൻറയും എസ്. ജ്യോതിയുടെയും മകനാണ്. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. കാര്‍ത്തിക ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.