സി.വി ശ്രീരാമൻ സ്മൃതി പുരസ്കാരം സലീം ഷെരീഫിന്

കുന്നംകുളം: സി.വി ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് സലീം ഷെരീഫിന്റെ പൂക്കാരൻ എന്ന കഥാസമാഹാരം തെരഞ്ഞെടുത്തതായി ട്രസ്റ്റ്‌ ചെയർമാൻ വി.കെ ശ്രീരാമൻ, ടി.കെ. വാസു എന്നിവർ അറിയിച്ചു. 40 വയസ്സിൽ താഴെയുള്ള യുവ കഥാകൃത്തുക്കൾക്ക് നൽകുന്നതാണ് പുരസ്കാരം.

തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ എരുമാട് സ്വദേശിയാണ് സലീം ഷെരീഫ്. 28,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കെ.എം. മോഹൻദാസ്, കെ.വി സുബ്രഹ്മണ്യൻ, നോവലിസ്റ്റ് മനോഹരൻ വി. പേരകം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരകൃതി തെരഞ്ഞെടുത്തത്.

26ന് വൈകിട്ട്‌ അഞ്ചിന് കുന്നംകുളം നഗരസഭ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന സി.വി ശ്രീരാമൻ അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വി.കെ ശ്രീരാമൻ അവാർഡ് സമർപ്പണം നടത്തും. നോവലിസ്റ്റ് എസ്. ഹരീഷ് ഉദ്ഘാടനം ചെയ്യും. എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷനാകും. നിരൂപക ഡോ. ജി. ഉഷാകുമാരി സി.വി ശ്രീരാമൻ സ്മാരക പ്രഭാഷണം നിർവഹിക്കും.

Tags:    
News Summary - CV Sreeraman Award to Saleem Shareef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.