ഡോ. എം. ലീലാവതി

പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

കൊച്ചി: കേരള സാംസ്കാരിക വകുപ്പിന് കീഴിൽ തൃപ്പൂണിത്തുറ ഹിൽ പാലസിൽ പ്രവർത്തിക്കുന്ന പൈതൃക പഠനകേന്ദ്രം ഏർപ്പെടുത്തിയ പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം എഴുത്തുകാരി ഡോ. എം. ലീലാവതിക്ക്.

സംസ്കൃത ഭാഷക്കും സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് പുരസ്കാരം നൽകിവരുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 15ന് മൂന്നിന് ഹിൽപാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സമർപ്പിക്കും. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും.

വാർത്തസമ്മേളനത്തിൽ പൈതൃകപഠന കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം.ആർ. രാഘവ വാര്യർ, ഡോ. കെ.ജി. പൗലോസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Dr. Parikshith Thampuran Award for m leelavathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.