അടുത്തിടെ നേരിട്ട വിമർശനങ്ങളുൾപ്പെടെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളും പറയാനൊരുങ്ങുകയാണ് ഗോപിനാഥ് മുതുകാട്. ഫേസ് ബുക്ക് പേജിലൂടെ മുതുകാട് പറയുന്നതിങ്ങനെ: ‘കഴിഞ്ഞ ഒരുമാസക്കാലമായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് അകലെയായിരുന്നു. അതുകൊണ്ട് ഒരു പാട് വായിക്കാൻ പറ്റി. അപ്പോൾ തോന്നിയ ആശയമാണ് പറയുന്നത്. നാളെ മുതൽ അറുപത് ദിവസങ്ങൾ കടന്നുപോകുമ്പോൾ, 2024 ഏപ്രിൽ 10ന് എനിക്ക് അറുപത് വയസാകും. ഷഷ്ഠി പൂർത്തി.
ഈ അറുപത് വയസിനുള്ളിൽ ഞാൻ അനുഭവിച്ച സന്തോഷങ്ങളും ദു:ഖങ്ങളും പ്രതിസന്ധികളും അതിനെയെല്ലാം അതിജീവിച്ച വഴികളും ഇനിയുള്ള അറുപത് ദിവസങ്ങളിലായി തുറന്ന് പറയുകയാണ്. അടുത്ത കാലത്തായി നടന്ന സോഷ്യൽ മീഡിയ ആക്രമണങ്ങളും അതിെൻറ വിശദീകരണങ്ങളുൾപ്പെടെ ഇതിെൻറ ഭാഗമാകും. ജീവിതത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകാത്ത ആരും ഉണ്ടാകില്ല. പകച്ച് പോകുന്ന നിമിഷങ്ങളിലൂടെ കടന്ന് പോകുമ്പോൾ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിെൻറ ഗതി നിർണയിക്കുന്നത്. എെൻറ ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങൾ. ജീവിതത്തിൽ ഞാനെടുത്ത ചില തീരുമാനങ്ങൾ ഇതൊക്കെ എങ്ങനെയെല്ലാം എെൻറ ജീവിതത്തെ ബാധിച്ചുവെന്ന് പറയുന്നതിലൂടെ ഇത് കേൾക്കുന്ന യുവതലമുറക്ക് ഗുണം ചെയ്യുമെങ്കിൽ ചെയ്യട്ടെ എന്നാണ് എെന്റ ആഗ്രഹം’.
അടുത്തകാലത്തായി ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഇദ്ദേഹത്തിെൻറ സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബ് നടത്തിയ വാർത്തസമ്മേളനത്തോടെ ഈ വിഷയം ഏറെ ശ്രദ്ധപിടിച്ചു പറ്റി. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ നിന്നും മുതുകാട് മാറിനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.