തൃശൂർ: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കും സംയുക്തമായി നൽകുന്ന മുല്ലനേഴി പുരസ്കാരം ഈ വർഷം കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് നൽകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി കവി സി. രാവുണ്ണിയും ട്രഷറർ ജയൻ കോമ്രേഡും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
'ചോപ്പ്' എന്ന സിനിമക്കുവേണ്ടി രചിച്ച 'മനുഷ്യനാകണം..' എന്ന ഗാനത്തിനാണ് പുരസ്കാരം. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈമാസം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിക്കും. അശോകൻ ചരുവിൽ, കാവുമ്പായി ബാലകൃഷ്ണൻ, രാവുണ്ണി എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
ഇതോടൊപ്പം നൽകുന്ന വിദ്യായ കാവ്യപ്രതിഭ പുരസ്കാരത്തിന് അഞ്ച് പേർ അർഹരായി. തളിപ്പറമ്പ് വിദ്യാനികേതൻ ടാഗോർ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനി കെ.വി. മെസ്ന, തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ബി. ഗൗരി, കാസർകോട് ചീമേനി ജി.എച്ച്.എസ്.എസിലെ പി. നിരഞ്ജന, പാലക്കാട് പെരുമുടിയൂർ ഓറിയൻറൽ ജി.എച്ച്.എസ്.എസിലെ സി.ടി. റുക്സാന, തൃശൂർ നടവരമ്പ് ജി.എച്ച്.എസ്.എസിലെ എം. മനീഷ എന്നിവരാണ് പ്രശസ്തി പത്രവും ഫലകവും പുസ്തകങ്ങളും അടങ്ങുന്ന പുരസ്കാരത്തിന് അർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.