ഫ്രാൻസിസ്​ നൊറോണയുടെ പുസ്​തകത്തിന്റെ കവറിനെതിരെ വൈദികൻ

മലയാളത്തിലെ പ്രശസ്​ത കഥാകൃത്ത്​ ഫ്രാൻസിസ്​ നൊറോണയുടെ പുതിയ നോവലി​െൻറ മുഖചട്ടക്കെതിരെ വൈദികൻ. മുഖചിത്രം ക്രിസ്​തുവിനെ അധിക്ഷേപിക്കുന്നതാണെന്നും പിൻവലിക്കണമെന്നുമാണ്​ ആവശ്യം. കഴിഞ്ഞ ദിവസം പ്രസിദ്ധീഷകരിച്ച ‘ മുടിയറകൾ’ എന്ന നോവലി​​െൻറ കവറിനെതിരൊണ്​ ആലപ്പുഴ രൂപതയിലെ വൈദികൻ അലക്സ് കൊച്ചീക്കാരൻവീട്ടിൽ ഫേസ്​ ബുക്ക്​ പോസ്​റ്റിലൂടെ രംഗത്തുവന്നത്​.

മാധ്യമം ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീരിച്ച നോവലാണ്​ മുടിയറകൾ. മുമ്പ്​ ഫ്രാൻസിസ്​ നൊറോണയുടെ കഥയെ ആവിഷ്​കരിച്ച്​ ആലപ്പുഴയിലെ നാടകസംഘം അവതരിപ്പിച്ച കക്കുകളി എന്ന നാടകത്തിനെതിരെ വൻ പ്രചാരണമാണ്​ ക്രിസ്ത്യൻ സഭയും വൈദികരും നടത്തിയത്​. നാടകം പിൻവലിക്കണമെന്നായിരുന്നു ആവശ്യം.

 ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണ രൂപം

മുടിയറകളുടെ' കവർ പിൻവലിക്കുക...പ്രിയ ഫ്രാൻസിസ് നൊറോണ,

താങ്കൾ എന്തിനാണ് ക്രിസ്തീയതയേയും ക്രൈസ്തവ സഭാസംവിധാനങ്ങളെയും ക്രിസ്തുവിനെത്തന്നെയും ഇത്രകണ്ട് ഇകഴ്ത്തിയും വക്രീകരിച്ചും നിന്ദിച്ചും എഴുതുന്നത്. താങ്കളുടെ രചനകളിലെ തുടരെത്തുടരെയുള്ള ക്രൈസ്തവ വിരുദ്ധത എത്ര ലജ്ജാകരമാണ്. ആർക്കു വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ഇത്ര അധമമായ നിന്ദാരചന നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റേതെങ്കിലും മതത്തി​െൻറ അടിസ്ഥാന മൂല്യങ്ങളെയും സംവിധാനങ്ങളെയും ഇങ്ങനെ അവഹേളിച്ചുകൊണ്ട് എഴുതാനാവുമോ. അത്തരം ഒരു രചനയെങ്കിലും മതാതീതനും ധൈര്യശാലിയുമാണെന്നു സ്വയം ബോധ്യപ്പെടുത്താനെങ്കിലും എഴുതി നോക്കൂ. അപ്പോഴറിയാം പുകിൽ.ചില്ലിത്തൊട്ടുകൾക്കുവേണ്ടി ഗുരുവിനെ ഒറ്റിയവ​െൻറ ആവർത്തനം തന്നെയാണ് താങ്കളുടെ സമകാലിക രചനകളിലുള്ളത്. കഷ്ടമെന്നേ പറയേണ്ടൂ. അഭിനവ ക്രിസ്തുഘാതകർ ഇതും ആഘോഷമാക്കി താങ്കളെ ആദരിച്ചേക്കാം. ക്ഷമിക്കുക, താങ്കൾക്ക് തെറ്റി.ആത്മവഞ്ചനയുടെ ഈ എഴുത്തും കാലം മായ്ക്കുകതന്നെ ചെയ്യും. ഇരുമ്പാണിയിൽ തുടരെത്തുടരെ തൊഴിക്കുന്നത് നല്ലതിനല്ല.ഉത്ഥിതനായ ക്രിസ്തുവിനെ പൊതുസമൂഹത്തിൽ വളരെ നിന്ദ്യവും അപഹാസ്യവുമായി ചിത്രീകരിച്ചിരിക്കുന്ന 'മുടിയറകൾ' എന്ന നോവലിൻ്റെ കവർ പിൻവലിക്കണം.


Tags:    
News Summary - Priest against Francis Noronha's book cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT