കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി യാത്രയുടെ ചർച്ചാസദസ്സിൽ കോൺഗ്രസിനെതിരെ വിമർശനവുമായി എഴുത്തുകാരൻ യു.കെ. കുമാരൻ. കോൺഗ്രസിന് അപകടകരമായ അപച്യുതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ രീതിയിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. അനുകൂലമായ സാഹചര്യം ഉണ്ടായാലും അത് എത്രത്തോളം ഉപയോഗിക്കാൻ കഴിയുമെന്ന കാര്യത്തിൽ തനിക്ക് വലിയ വിശ്വാസം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിൽ കെ. സുധാകരനെ വേദിയിലിരുത്തിയായിരുന്നു യു.കെ. കുമാരന്റെ വിമർശനം.
സി.യു.സികളായിരുന്നു പാർട്ടിയെ ചലിപ്പിച്ചിരുന്നത്. അവയുടെ പ്രവർത്തനം നിലച്ചത് പാർട്ടിയെ നിർജീവമാക്കി. അതിന്റെ പുനഃസംഘടനയെക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക മേഖലയിൽ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല. സംസ്കാര സാഹിതി എന്ന സംഘടനതന്നെ ഇല്ലാതായി. മുമ്പ് കോൺഗ്രസ് പഠന ക്യാമ്പുകൾ നടത്താറുണ്ടായിരുന്നു, ഇന്നത് ഓർമയായി. കോണ്‍ഗ്രസുകാരായ കലാകാരന്മാരെ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും കലാകാരന്മാരെ ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.