തൃശൂർ: മാസ്ക്കുകള്‍ കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു അമിതാഭ് ബച്ചന്‍ ചിത്രം. വ്യത്യസ്തമായ മീഡിയങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷ് ആണ് കൊറോണക്കാലത്ത് മാസ്ക്കുകൾ കൊണ്ട് അമിതാഭ് ബച്ചനെ വരച്ചത്.
25 അടി നീളത്തിലും പതിനഞ്ചടി വീതിയിലുമാണ് ചിത്രം വരച്ചിട്ടുള്ളത്. പൂക്കളത്തിൽ പൂക്കൾക്ക് പകരം 2500 മാസ്ക്കുകള്‍ ഉപയോഗിച്ചാണ് ചിത്രം നിർമിച്ചത്. മൂന്നു പീടിക യമുനാ ഓഡിറ്റോറിയത്തില്‍ ആണ് എട്ട് മണിക്കൂര്‍ കൊണ്ട് ചിത്രമൊരുക്കിയത്.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്‍ മെമ്പര്‍ ശോഭാ സുബിന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കുന്ന മാസ്ക് വിതരണവുമായി ബന്ധപ്പെട്ടാണ് കോവിഡ് സുരക്ഷാ പാലിച്ച് മാസ്ക് ചിത്രം തീര്‍ത്തത്. ഓഡിറ്റോറിയത്തിനുള്ളില്‍ നാലുപേരാണ് ശോഭാസുബിനെക്കൂടാതെ സഹായികള്‍ ആയി ഉണ്ടായിരുന്നത്.
കോവിഡിനെ ചെറുക്കാനും മാസ്ക് നിര്‍ബന്ധമായും ധരിക്കാനും ഉള്ള സന്ദേശം ആണ് ഈ മാസ്ക് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.