പ്രസംഗത്തിൽ കവി ടെന്നിസന്റെ വരികൾ വില്യം ബ്ലേക്കിന്റേതാണെന്നു തെറ്റായി പറഞ്ഞ് വിജയ്

പ്രസംഗത്തിൽ കവി ടെന്നിസന്റെ വരികൾ വില്യം ബ്ലേക്കിന്റേതാണെന്നു തെറ്റായി പറഞ്ഞ് വിജയ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക​ും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെതിരെ രൂക്ഷ വിമർശനമുയർത്തി ചലചിത്ര താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. എന്നാൽ, പ്രസംഗത്തിനിടയിൽ കവി ടെന്നിസന്റെ വരികൾ വില്യം ബ്ലേക്കിന്റേതാണെന്നു വിജയ് തെറ്റായി പറഞ്ഞ​ു. ഇത്, വിമർശകർ ഏറ്റുപിടിച്ചിരിക്കുകയാണ്.

‘തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി’യെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ചയെന്നുമാണ് വിജയിയുടെ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ഡി.എം.കെയും ടി.വി.കെയും തമ്മിലാകുമെന്ന് അവകാശപ്പെട്ട വിജയ്, ആരെയും പേരെടുത്തു വിമർശിക്കാൻ പേടിയില്ലെന്നും വ്യക്തമാക്കി.

പതിവിലും ഗൗരവത്തോടെ വിജയ് പ്രസംഗിച്ചെങ്കിലും പാർട്ടി നേരിടുന്ന ആരോപണങ്ങൾ ഇല്ലാതാക്കാൻ അതുപോരെന്നാണ് വിമർശകരുടെ നിലപാട്. ടി.വി.കെയിൽ ജില്ല ഭാരവാഹി നിയമനത്തിനായി കോഴവാങ്ങിയതിന്റെ തെളിവുസഹിതം ഒരുവിഭാഗം കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എൻ.ആനന്ദ് ആണ് അടുത്ത മുഖ്യമന്ത്രിയെന്ന പോസ്റ്ററുകളും പ്രചരിച്ചിരുന്നു.

Tags:    
News Summary - vijay speech controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-03-23 08:34 GMT