പനാജി: ഗോവയിൽ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദൻകർ. ഗോവയിലെ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ ബി.ജെ.പി മുന്നേറുന്നതിനിടെയാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം.
ഗോവയിൽ ബി.ജെ.പിയാണ് നിലവിൽ മുന്നേറുന്നത്. നിലവിൽ 18 സീറ്റിലാണ് ബി.ജെ.പി മുന്നേറ്റം. 10 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. തൃണമൂൽ കോൺഗ്രസ് സഖ്യം അഞ്ച് സീറ്റിലും മറ്റുള്ളവർ എട്ട് സീറ്റിലുമാണ് മുന്നേറുന്നത്.
എക്സിറ്റ്പോളുകൾ ഗോവയിൽ തൂക്കുസഭയാണ് പ്രവചിച്ചിരുന്നത്. ഈ പ്രവചനങ്ങൾ ശരിവെക്കും വിധമുള്ള ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗോവയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്ക് 500 താഴെ വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.