ഗോവയിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ബി.ജെ.പി നേതാവ് വിശ്വജിത്ത് റാണ

പനാജി: ഗോവയിൽ ആര് മുഖ്യമന്ത്രിയാകണമെന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് ബി.ജെ.പി നേതാവ് വിശ്വജിത്ത് റാണ. ഗോവയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരേയും പുറത്ത് നിന്നുള്ള​വരേയും ഗോവയിലെ ജനങ്ങൾ തിരസ്കരിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരേയാണ് അവർ തെരഞ്ഞെടുത്തത്. ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരുമോയെന്ന ചോദ്യത്തിന് അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു റാണയുടെ മറുപടി.

ഗോവയിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. 19 സീറ്റിലാണ് ബി.ജെ.പി മുന്നേറ്റം. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് ഇപ്പോൾ 10 സീറ്റിലാണ് മുന്നേറുന്നത്. തൃണമൂൽ കോൺഗ്രസ് സഖ്യം നാല് സീറ്റുകളിലും മറ്റുള്ളവർ ഏഴ് സീറ്റിലുമാണ് മുന്നേറുന്നത്.

Full View

Tags:    
News Summary - Vishwajit Rane statement goa election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.