ലഖ്നോ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുൻ കോൺഗ്രസ് എം.എൽ.എയും ബി.ജെ.പി നേതാവുമായ അദിതി സിങ്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭർത്താവ് അംഗത് സൈനിക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു പരാമർശം.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെ തനിക്കെതിരെ പരാമർശം നടത്താൻ പ്രിയങ്ക ഗാന്ധി തന്റെ ഭർത്താവിൽ സമ്മർദം ചെലുത്തുന്നതായി അവർ ആരോപിച്ചു. പിതാവില്ലാത്ത കുട്ടിയെ പ്രിയങ്ക ഗാന്ധി കഷ്ടപ്പെടുത്തുകയാണെന്ന് കോൺഗ്രസിനെ പരിഹസിച്ചും അവർ രംഗത്തെത്തി.
യു.പിയിലെ കോൺഗ്രസിന്റെ കാമ്പയിനിലെ 'ഞാൻ പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയും' എന്ന മുദ്രാവാക്യത്തെ പരിഹസിച്ചും അവർ രംഗത്തെത്തി. ഞാൻ പെൺകുട്ടിയാണ്, തുടർച്ചയായി വഴക്കിട്ടുകൊണ്ടിരിക്കുന്നു' എന്നായിരുന്നു പരാമർശം.
ജനുവരി 20നാണ് ഔദ്യോഗികമായി കോൺഗ്രസിൽനിന്ന് രാജിവെക്കുന്നുവെന്ന് അദിതി ട്വിറ്ററിലൂടെ അറിയിച്ചത്. റായ്ബറേലി എം.എൽ.എ സ്ഥാനവും അവർ രാജിവെച്ചിരുന്നു. ഒരു വർഷത്തോളമായി കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്ക് ശേഷമായിരുന്നു രാജി. പിന്നീട് അവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.