ലഖ്നോ: ഉത്തർപ്രദേശിൽ ഇത്തവണ ബി.ജെ.പി തന്ത്രങ്ങൾക്കെല്ലാം മറുതന്ത്രം പണിത് നേർക്കുനേർ നിൽക്കുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ, അഖിലേഷിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭയമാണെന്ന ബി.ജെ.പി പരിഹാസത്തിനുള്ള മറുപടി കൂടിയാണ് എസ്.പി അധ്യക്ഷന്റെ പോരിനിറങ്ങാനുള്ള നീക്കമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചന നൽകുന്നു. ഇരുവരും മുഖ്യമന്ത്രിമാരായിട്ടുണ്ടെങ്കിലും നിയമസഭാംഗത്വം നേടിയത് നേരിട്ടുള്ള വോട്ടെടുപ്പിലൂടെയല്ലാതെ, തദ്ദേശ സ്ഥാപനങ്ങൾ വഴി തെരഞ്ഞെടുക്കപ്പെടുന്ന എം.എൽ.സി (ഉപരിസഭാംഗം) ആയിട്ടായിരുന്നു. ഇരുവരും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമുണ്ട്.
എവിടെനിന്നാണ് അഖിലേഷ് നിയമസഭയിലേക്ക് മത്സരിക്കുക എന്ന് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അദ്ദേഹം പാർലമെന്റംഗമായ അഅ്സംഗഢിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നായിരിക്കുമെന്നാണ് സൂചന. ഇറ്റാവയും പരിഗണിക്കപ്പെടുന്നുണ്ട്. ഗോരഖ്പുർ അർബൻ സീറ്റിൽനിന്നാണ് യോഗി ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.