ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കിയ ശേഷമായിരുന്നു പ്രഖ്യാപനം.
'ഞങ്ങൾ യു.പിയിലെ മറ്റു പാർട്ടികൾക്ക് ബദലായിരിക്കും. എം.പിയും മന്ത്രിയുമാകാനുള്ള ക്ഷണം നിരസിച്ചു' -ചന്ദ്രശേഖർ ആസാദ് പറഞ്ഞു. സമാജ്‍വാദി പാർട്ടി 100 സീറ്റുകൾ നൽകിയാൽ പോലും ഞാൻ അവർക്കൊപ്പം പോകില്ല. ബി.ജെ.പിയെ തടയാൻ തെരഞ്ഞെടുപ്പിന് ശേഷം മറ്റു പാർട്ടികളുമായി സഹകരിക്കും -ആസാദ് കൂട്ടിച്ചേർത്തു.
നേരത്തേ അഖിലേഷ് യാദവിൻറെ സമാജ്‍വാദി പാർട്ടിയുമായി ചന്ദ്രശേഖർ ആസാദ് സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, കഴിഞ്ഞദിവസം തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കി ആസാദ് തന്നെ രംഗത്തെത്തി. അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. അഖിലേഷിന് സഖ്യത്തിലേക്ക് ദലിതരെ ആവശ്യമില്ലെന്നും ദലിത് വോട്ട് ബാങ്ക് മാത്രമാണ് വേണ്ടതെന്നുമായിരുന്നു അഖിലേഷിന്റെ പ്രതികരണം.
സാമൂഹിക നീതി എന്താണെന്ന് മനസിലാക്കാൻ അഖിലേഷിന് കഴിഞ്ഞിട്ടില്ല. ദലിതരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കിൽ സ്വയം പോരാടുമെന്നും ആസാദ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.