ബി.​ജെ.​പി​, എ​സ്.​പി ​ലക്ഷ്യം ധ്രുവീകരണം; നോട്ടം വോട്ടിൽ -പ്രിയങ്ക

സ​മൂ​ഹ​ത്തെ വി​ഭ​ജി​ക്കാ​ത്ത മ​റ്റൊ​രു ത​രം രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തു​ണ്ട്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വോ​ട്ട് ബാ​ങ്ക് ഉ​റ​പ്പി​ക്കാ​ൻ ബി.​ജെ.​പി​ക്കും എ​സ്.​പി​ക്കും ധ്രു​വീ​ക​ര​ണം അ​നു​യോ​ജ്യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഈ ​വി​ഭ​ജ​ന വാ​ചാ​ടോ​പ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​വാ​യി ബി.​ജെ.​പി മാ​റി​യേ​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് സ​മൂ​ഹ​ത്തെ മ​ത​പ​ര​മോ ജാ​തീ​യ​മോ ആ​യി വി​ഭ​ജി​ക്കാ​ത്ത മ​റ്റൊ​രു ത​രം രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തു​ണ്ട്.

ക​ർ​ഷ​ക​രോ​ടു​ള്ള സ​ർ​ക്കാ​റി​ന്റെ നി​സ്സം​ഗ​ത​യും ശ​ത്രു​ത​പ​ര​മാ​യ സ​മീ​പ​ന​വും യു.​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഫ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കും- അ​വ​ർ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്നാ​ൽ സ​ഖ്യം രൂ​പ​വ​ത്ക​ര​ണ സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്താ​ൽ അ​പ്പോ​ൾ അ​ത് പ​രി​ഗ​ണി​ക്കും. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 40 ശ​ത​മാ​നം സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കി​യ​ത് വ​ഴി സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​നം സ്ത്രീ​ക​ൾ കോ​ൺ​ഗ്ര​സി​നൊ​പ്പം രാ​ഷ്ട്രീ​യ-​തെ​ര​ഞ്ഞെ​ടു​പ്പ് ശ​ക്തി​യാ​യി ഉ​റ​ച്ചു​നി​ൽ​ക്കും. രാ​ഷ്ട്രീ​യ മൂ​ല്യ​വും ശ​ക്തി​യും തി​രി​ച്ച​റി​ഞ്ഞ സ്ത്രീ​ക​ൾ​ക്ക് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത്തെ മാ​റ്റാ​ൻ ക​ഴി​യും. ക​ർ​ഷ​ക ബി​ല്ലു​ക​ളെ​യും ല​ഖിം​പു​ർ ഖേ​രി സം​ഭ​വ​വും സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ വേ​ദ​ന​യാ​ണു​ണ്ടാ​ക്കി​യ​ത്. പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​തി​ന്റെ പ്ര​തി​ഫ​ല​നം കാ​ണാം-പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - BJP, ASP target polarization; Look at the vote - Priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.