അഖിലേഷിനെതിരെ കേന്ദ്രമന്ത്രിയെ രംഗ​ത്തിറക്കി ബി.ജെ.പി; എസ്.പി. സിങ് ബാഗൽ കർഹാലിൽ

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.പി. സിങ് ബാഗൽ മത്സരിക്കും. മെയിൻപുരിയിലെ കർഹാലിൽനിന്നാണ് ഇരുവരും ജനവിധി തേടുക.

എസ്.പി. സിങ് ബാഗൽ കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ആഗ്ര ലോക്സഭ എം.പി കൂടിയാണ് ബാഗൽ.

നേരത്തേ അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കർഹാലിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ആര് മത്സരിച്ചാലും അവർ തോൽക്കുമെന്നായിരുന്നു പത്രിക സമർപ്പിച്ചതിന് ശേഷമുള്ള അഖിലേഷിന്റെ പ്രതികരണം.

മൂന്നാംഘട്ടമായ ഫെബ്രുവരി 20നാണ് കർഹാലിൽ വോട്ടെടുപ്പ്. ഏഴുഘട്ടങ്ങളിലായാണ് യു.പി തെരഞ്ഞെടുപ്പ്. 1993 മുതൽ എസ്.പിക്കൊപ്പം നിന്ന മണ്ഡലമാണ് കർഹാൽ. 2002ൽ മാത്രമാണ് എസ്.പിക്ക് കർഹാൽ കൈവിട്ടുപോയത്. 

Tags:    
News Summary - BJP fields Union Minister SP Singh Baghel against Akhilesh Yadav from Karhal seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.