ലക്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി ബി.ജെ.പി ധാരണയിലെത്തി. നിഷാദ് പാർട്ടിക്ക് 15 സീറ്റും അപ്ന ദളിന് 18 മുതൽ 20 വരെ സീറ്റുകളും നൽകാനാണ് തീരുമാനം.
നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കിഴക്കൻ യു.പിയിലും പടിഞ്ഞാറൻ യു.പിയിലുമാണ് നിഷാദ് പാർട്ടിക്ക് സീറ്റുകൾ ലഭിക്കുകയെന്ന് സഞ്ജയ് വ്യക്തമാക്കി.
നിഷാദ് പാർട്ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിർബൽ ഇന്ത്യൻ ഷോഷിത് ഹമാര ആം ദൾ 2016ലാണ് രൂപീകരിച്ചത്. ഒ.ബി.സി വിഭാഗമായ നിഷാദ് സമുദായത്തിന്‍റ പിന്തുണയുള്ള പാർട്ടിയാണിത്.
അനുപ്രിയ പട്ടേൽ അധ്യക്ഷയായ അപ്ന ദൾ (സോനേലാൽ) ന് 18 മുതൽ 20 വരെ സീറ്റുകളാണ് ലഭിക്കുക. 2017 തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ സ്ഥാനാർഥികളെ നിർത്തിയ അപ്ന ദൾ ഒമ്പത് സീറ്റിൽ വിജയിച്ചു. കഴിഞ്ഞ ആഴ്ച അപ്ന ദൾ എം.എൽ.എമാരായ ആർ.കെ. വർമ, ചൗധരി അമർ സിങ് എന്നിവർ പാർട്ടി വിട്ടിരുന്നു.
പ്രമുഖ ഒ.ബി.സി നേതാക്കൾ പാർട്ടിവിട്ട സാഹചര്യത്തിൽ ഒ.ബി.സി വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള മറ്റ് നീക്കങ്ങളാണ് ബി.െജ.പി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.