'മോഡലിങ്ങും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത്'; ബിക്കിനി ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ അഭ്യർഥനയുമായി യു.പി കോൺഗ്രസ് സ്ഥാനാർഥി

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന സ്ഥാനാർഥികളിലൊരാളാണ് നടിയും മോഡലുമായ അർച്ചന ഗൗതം. മീററ്റിലെ ഹസ്തിനപുർ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുക. 2021ലായിരുന്നു അർച്ചനയുടെ കോൺഗ്രസ് പാർട്ടിയിലൂടെയുള്ള രാഷ്ട്രീയ അരങ്ങേറ്റം.

കോൺഗ്രസിന്റെ ആദ്യഘട്ട 125 പേരുടെ സ്ഥാനാർഥി പട്ടികയിലാണ് അർച്ചനയും ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ അർച്ചനയുടെ ഫാഷൻ ഷോകളിലെ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. ചിത്രങ്ങൾ രാഷ്ട്രീയ ആയുധമായി അർച്ചനയുടെ എതിരാളികൾ ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ, തന്റെ പ്രഫഷനും രാഷ്ട്രീയ ജീവിതവും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാനാർഥി. '2018ലെ മിസ് ബിക്കിനിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014​െൽ മിസ് ഉത്തർപ്രദേശും 2018ലെ മിസ് കോസ്​മോ വേൾഡുമായിരുന്നു ഞാൻ. മാധ്യമരംഗത്തെ എന്റെ ജോലിയെ രാഷ്ട്രീയജീവിതവുമായി കൂട്ടിക്കുഴക്കരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു' -അർച്ചന പറഞ്ഞു.

2018ലെ മിസ് ഉത്തർപ്രദേശ് വിജയിയായിരുന്നു അർച്ചന. 2015ൽ 'ഗ്രേറ്റ് ഗ്രാൻഡ് മസ്തി' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി. നിരവധി ഫാഷൻ ഷോകളിലും വിജയിയായിരുന്നു. 

Tags:    
News Summary - Congress Candidate Archana Urges People To Not Merge Two Professions As Her Bikini Pics Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.