മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ സിങ് കോൺഗ്രസ് വിട്ടു; ബി.ജെ.പിയിൽ ചേർന്നേക്കും

ലഖ്നോ: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജി പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്. മുൻ കേന്ദ്രമന്ത്രി കൂടിയായ രതൻജിത് പ്രതാപ് നരേയ്ൻ സിങ്ങാണ് ചൊവ്വാഴ്ച കോൺ​​ഗ്രസ് വിട്ടത്. ​

ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ആർ.പി.എൻ. സിങ് ബി.ജെ.പിയിൽ ചേരും. കോൺഗ്രസിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ച് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്ത് സിങ് ട്വിറ്ററിൽ പങ്കുവെച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്ന് കുറിച്ചാണ് ട്വിറ്ററിൽ രാജിക്കത്ത് പങ്കുവെച്ചത്.

യു.പിയിലെ പദ്രൗന മണ്ഡലത്തിൽനിന്ന് മുതിർന്ന സമാജ്‍വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യക്കെതിരെ ആർ.പി.എൻ. സിങ്ങിനെ ബി.ജെ.പി മത്സരിപ്പിച്ചേക്കും. ഉത്തർപ്രദേശി​ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുരോഗമിക്കവേ ആർ.പി.എൻ. സിങ്ങിന്റെ രാജി കോൺഗ്രസിന് തിരിച്ചടിയായേക്കും. 

Tags:    
News Summary - Congress leader RPN Singh resigns from party likely to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.