20 ലക്ഷം തൊഴിൽ, പ്രശ്നങ്ങൾക്ക് പരിഹാരം -യു.പിയിൽ യുവജനങ്ങൾക്കായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ യുവജന പ്രകടന പത്രിക പുറത്തിറക്കി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

യുവാക്കൾക്ക് 20 ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയിൽ ഒഴിഞ്ഞുകിടക്കുന്ന 1.5ലക്ഷം അധ്യാപക തസ്തികകൾ നികത്തുമെന്ന് പറയുന്നു. പാർട്ടി അധികാരത്തിലെത്തിയാൽ യുവാക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സംസ്ഥാനത്ത് ഓരോ മണിക്കൂറിലും 880ഓളം യുവാക്കൾക്ക് തൊഴിൽ നഷ്ടമാകുന്നു. 16 ലക്ഷം യുവാക്കൾക്ക് ഇത്തരത്തിൽ തൊഴിൽ നഷ്ടമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'പുതിയ യു.പി സൃഷ്ടിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. യുവത്വമാണ് ശക്തി' -രാഹുൽ ഗാന്ധി പറഞ്ഞു.

കോൺ​ഗ്രസ് പാർട്ടി ഒരിക്കലും സംസ്ഥാനത്ത് വിദ്വേഷം പ്രചരിപ്പിക്കില്ല. ഞങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കും. യുവജനങ്ങളുടെ ശക്തിയിൽ ഞങ്ങൾ പുതിയ യു.പി സൃഷ്ടിക്കും. യു.പിയിലെ യുവജനങ്ങൾക്ക് പുതിയ കാഴ്ചപ്പാട് ആവശ്യമാണ്. അവ നൽകാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തേ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു പ്രകടന പത്രിക. സംസ്ഥാനത്ത് 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി കോൺ​ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസ് ഒറ്റക്കാണ് യു.പി തെരഞ്ഞെടുപ്പിനെ നേരിടുക.

ഏഴ് ഘട്ടങ്ങളിലായാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് ഏഴിന് അവസാനിക്കും. മാർച്ച് 10ന് വോട്ടെണ്ണും.

Tags:    
News Summary - Congress promises 20 lakh jobs UP youth manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.