യു.പിയിൽ പ്രതിപക്ഷം ഒന്നിച്ചാൽ പോലും ബി.ജെ.പിയെ തോൽപ്പിക്കാനാവില്ലെന്ന് കേശവ് പ്രസാദ് മൗര്യ

ലഖ്നോ: യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികൾ മുഴുവൻ ഒന്നിച്ചാലും ബി.ജെ.പി തന്നെ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രയാഗ്രാജ് ജില്ലയിലെ സിരാതിൽ മൗര്യ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഈ തെരഞ്ഞെടുപ്പിൽ താന്‍ മാത്രമല്ല, സിരാതിലെ മുഴുവന്‍ ജനങ്ങളുമാണ് പോരാടുന്നതെന്നും അവരുടെ അനുഗ്രഹം തനിക്കുണ്ടെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പല്ലവി പട്ടേലിനെയാണ് സമാജ് വാദിപാർട്ടി സിരാത് നിയമസഭാ മണ്ഡലത്തിൽ മൗര്യക്കെതിരായി മത്സരിപ്പിക്കുന്നത്.

ഉത്തർപ്രദേശിൽ വീണ്ടും താമര വിരിയുമെന്നാണ് വിശ്വസിക്കുന്നതെന്നും സംസ്ഥാനത്ത് ബി.ജെ.പി 300ൽ അധികം സീറ്റുകൾ നേടുമെന്നും കേശവ് പ്രസാദ് മൗര്യ അവകാശപ്പെട്ടു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റവാളികളുടെയും ഗുണ്ടകളുടെയും മാഫിയകളുടെയും നേതാവാണെന്നും മൗര്യ പരിഹസിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് സിരാത്തിൽ മൗര്യ പത്രിക സമർപ്പിക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ നടക്കുക.

Tags:    
News Summary - even united opposition cant defeat bjp in up says maurya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.