നോയ്ഡ: യു.പി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 15 പേർ നിരക്ഷരർ. 125 പേരുടെ വിദ്യാഭ്യാസം എട്ടാം ക്ലാസുവരെ. അഞ്ചാംക്ലാസിനും 12ാം ക്ലാസിനുമിടയിൽ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം 239. 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്' (എ.ഡി.ആർ) ആണ് കണക്കു പുറത്തുവിട്ടത്.
മത്സര രംഗത്തുള്ള 70ലധികം പേർ 60 വയസ്സിനു മുകളിലുള്ളവരാണ്. യു.പിയിലെ 11 ജില്ലകളിൽ നിന്നുള്ള 58 സീറ്റുകളിലേക്ക് സമർപ്പിച്ച 615 പത്രികകളാണ് ഇവർ പരിശോധിച്ചത്. ഇതിൽ 100 പേർ ബിരുദമുള്ളവരാണ്. 78 പേർ പ്രഫഷനൽ ബിരുദമുള്ളവരും. 18 പേർക്ക് ഡോക്ടറേറ്റ് ഉണ്ട്. 12 പേർ വിദ്യാഭ്യാസ യോഗ്യത സമർപ്പിച്ചിട്ടില്ല. 49 ശതമാനം പേർക്കും ബിരുദമുണ്ട്. 53 ശതമാനം പേർ 41നും 60നും ഇടയിൽ പ്രായമുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.