ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുരോഗമിക്കവേ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് മുതിർന്ന ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ. യു.പിയിലെ ജനങ്ങൾക്ക് സദ്ഭരണം ശീലമായതിനാൽ ഒരു വോട്ടറും സമാജ്‌വാദി പാർട്ടിയുടെ വശീകരണത്തിൽ വീഴില്ലെന്നായിരുന്നു മൗര്യയുടെ പ്രതികരണം.
സംസ്ഥാനത്ത് കലാപം, ഗുണ്ടായിസം, പലായനം എന്നിവ അരങ്ങേറിയത് അഖിലേഷിന്റെ ഭരണത്തിലാണെന്ന് മൗര്യ ആരോപിച്ചു.
സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്തെ കലാപത്തിന്‍റെയും ഗുണ്ടായിസത്തിന്‍റെയും പേരിൽ നടന്ന പാലായനങ്ങളുടെ വേദനകൾ ജനങ്ങൾ ഇനിയും മറന്നിട്ടില്ല. അഴിമതിയും ജാതി സംഘട്ടനങ്ങളും നിറഞ്ഞ ആ ഭരണകാലം ജനങ്ങൾ ഇന്നും ഓർക്കുന്നു. പൊതുജനം ഇപ്പോൾ നല്ല ഭരണം ശീലിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ വാഗ്ദാനങ്ങളിൽ അവർ വീഴാൻ പോകുന്നില്ലെന്നും മൗര്യ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.