ന്യൂഡൽഹി: വിപരീത പ്രത്യയശാസ്ത്രമുള്ള പാർട്ടികളിലേക്ക് കൂറുമാറുന്നവർ ഭീരുക്കളാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനാഥെ. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവായ ആർ.പി.എൻ സിങ്ങിന്റെ രാജിക്ക് പിന്നാലെയാണ് ശ്രീനാഥെയുടെ പ്രസ്താവന.
ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തെ പ്രത്യയശാസ്ത്ര യുദ്ധമെന്നാണ് അവർ വിശേഷിപ്പിച്ചത്. ധൈര്യമുള്ളവർക്ക് മാത്രമേ ഈ പോരാട്ടത്തിൽ പിടിച്ചുനിൽക്കാനാകൂവെന്നും ഭീരുക്കളാണ് കൂറുമാറുന്നതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെയാണ് ആർ.പി.എൻ സിങ്ങിനെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ താരപ്രചാരകനായി കോൺഗ്രസ് പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച ആർ.പി.എൻ സിങ് ബി.ജെ.പിയിൽ ചേർന്ന്.
തൃണമൂൽ കോൺഗ്രസ് നേതാവായ മഹുവ മൊയ്ത്രയും ആർ.പി.എൻ സിങ്ങിന്റെ രാജിയെ വിമർശിച്ചുകൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.