403 സീറ്റിലും മത്സരം വലിയ നേട്ടമെന്ന് പ്രിയങ്ക ഗാന്ധി

നോ​യി​ഡ: മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 403 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത്​ വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഫെ​ബ്രു​വ​രി 10 നു ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നോ​യി​ഡ​യി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ​ങ്കു​രി പ​ഥ​ക്കി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ അ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

യോ​ഗി സ​ർ​ക്കാ​റി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഫ്‌.​ഐ.​ആ​റോ കേ​സു​ക​ളോ ജ​യി​ൽ ശി​ക്ഷ​യോ നേ​രി​ടാ​ൻ മാ​ന​സി​ക​മാ​യി ത​യാ​റാ​ണ്. യു.​പി​യി​ൽ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തും. 2017ലെ ​യു.​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​മാ​യി (എ​സ്‌.​പി) സ​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്.

അ​ന്ന് കോ​ൺ​ഗ്ര​സ്-​എ​സ്.​പി സ​ഖ്യ​ത്തി​ന് 60 ൽ ​താ​ഴെ സീ​റ്റു​ക​ളേ നേ​ടാ​നാ​യു​ള്ളൂ. ജാ​തി-​വ​ർ​ഗീ​യ​ത​യി​ലൂ​ന്നി​യാ​ണ്​ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.  

Tags:    
News Summary - Priyanka Gandhi says contest is a great achievement in all 403 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.