വോട്ടിങ് മെഷീനുകൾ തകരാറിലായെന്ന പരാതിയുമായി സമാജ് വാദി പാർട്ടി

ലഖ്നോ: ഉത്തർപ്രദേശിൽ നാലാംഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തകരാറിലായെന്ന പരാതിയുമായി സമാജ് വാദി പാർട്ടി രംഗത്ത്. ലഖനോവിലെയും റാ​യ്​​ബ​റേ​ലിയിലെയും ഒന്നിലധികം പോളിങ് ബൂത്തുകളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായെന്ന് സമാജ്‌വാദി പാർട്ടി ട്വീറ്റ് ചെയ്തു.

പ്രശ്ന പരിഹാരത്തിന് തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്നും തടസങ്ങളില്ലാതെ വോട്ടെടുപ്പ് ഉറപ്പാക്കണമെന്നും എസ്.പി ആവശ്യപ്പെട്ടു.

നാ​ലാം​ഘ​ട്ടത്തിൽ ഒ​മ്പ​തു ജി​ല്ല​ക​ളി​ലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 624 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 51ലും ​ജ​യി​ച്ച​ത്​ ബി.​ജെ.​പി​യാ​ണ്.

ഉത്തർപ്രദേശിൽ ബി.ജെ.പിയും സമാജ് വാദി പാർട്ടിയും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങൾ ഫെബ്രുവരി 27, മാർച്ച് 3, മാർച്ച് 7 തീയതികളിൽ നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - Samajwadi Party alleges EVM malfunction at multiple polling booths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.