നിർഭയ, ഹാഥ്റസ് കേസുകളിലെ സുപ്രീംകോടതി അഭിഭാഷക സീമ കുശ്വാഹ ബി.എസ്.പിയിൽ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിർഭയ, ഹാഥ്റസ് കേസുകൾ വാദിച്ച സുപ്രീംകോടതി അഭിഭാഷക സീമ കുശ്വാഹ ബഹുജൻ സമാജ്‍വാദി പാർട്ടിയിൽ. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രമുഖ അഭിഭാഷകയുടെ പാർട്ടി പ്രവേശനം.

ലഖ്നോവിൽ ബി.എസ്.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ സാന്നിധ്യത്തിൽ സീമ പാർട്ടി അംഗത്വം സ്വീകരിച്ചു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് സീമ പറഞ്ഞു.

സുപ്രീംകോടതി അഭിഭാഷകക്ക് പുറമെ നിർ​ഭയ ജ്യോതി ട്രസ്റ്റിന്റെ സ്ഥാപക കൂടിയാണ് സീമ കുശ്വാഹ. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാനായി കാമ്പയിനും ഇവരുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.

ഉത്തർപ്രദേശിൽ ഫെബ്രുവരി 10നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ബുധനാഴ്ച മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 53 സ്ഥാനാർഥികളെയാണ് ബി.എസ്.പി പ്രഖ്യാപിച്ചത്. 

Tags:    
News Summary - Seema Kushwaha lawyer who fought for Nirbhaya Hathras rape victims joins BSP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.