ന്യൂഡൽഹി: ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് രാത്രിയിൽ പോലും ധൈര്യമായി ഇറങ്ങി നടക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ സുരക്ഷയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സുരക്ഷയ്ക്ക് ഈ വിശ്വാസം അത്യന്താപേക്ഷിതമാണ്, ഗുണ്ടകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു യു.പിയിൽ, എന്നാൽ, ഇന്ന് അവർ കീഴടങ്ങുകയാണെന്നും മോദി പറഞ്ഞു.
യോഗ സുരക്ഷയ്ക്കാണ് മുൻഗണന നൽകിയത്. അതിൽ യാതൊരു വിട്ടുവീഴ്ച്ക്കും അദ്ദേഹം തയ്യാറായില്ല. സ്ത്രീകൾക്ക് നേരത്തെ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് അനുകൂലമായ തരംഗമാണ് അനുഭവപ്പെടുന്നതെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ പാർട്ടിയുടെ നല്ല ഭരണ മാതൃകയെ വോട്ടർമാർ അംഗീകരിക്കുമെന്നും മോദി അവകാശപ്പെട്ടു. 'പാർട്ടി ഭരണവിരുദ്ധതയല്ല, മറിച്ച് ഭരണത്തിനനുകൂലമായ തരംഗമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾ ഈ 'ഡബിൾ എഞ്ചിൻ വളർച്ചയെ വിശ്വസിക്കുന്നതായും' അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.