ലഖ്നോ: അസദുദ്ദീൻ ഉവൈസിക്കെതിരെ വെടിയുതിർത്ത രണ്ടു പേരെ അറസ്റ്റ് ചെയ്തെന്ന് യു.പി പൊലീസ്. എ.ഐ.എം.ഐ.എം അധ്യക്ഷന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനകൾ വികാരത്തെ വ്രണപ്പെടുത്തിയതിനാലാണ് വെടിയുതിർത്തതെന്ന് പ്രതികൾ മൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു.
പ്രതികളിൽ നിന്നും 9 എം.എം പിസ്റ്റൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ വശങ്ങളിലാണ് വെടിയേറ്റത്. വെടിവെപ്പിന് പിന്നാലെ സുരക്ഷിതനാണെന്ന് ഉവൈസി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
അതിനിടെ, അറസ്റ്റിലായ സച്ചിൻ പണ്ഡിറ്റ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുതിർന്ന ബി.ജെ.പി നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലായി. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ മുഴുവൻ ബി.ജെ.പിയുടെ പ്രചാരണ പോസ്റ്ററുകളാണ്. ഇതിനൊപ്പം തീവ്ര വലതുപക്ഷ നിലപാടുകളും ഇയാൾ പങ്കുവെച്ചതും പുറത്തായി. ബി.ജെ.പിയുമായി ഇയാൾക്കുള്ള അടുത്തബന്ധം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.