യു.പി: രണ്ടാം ഘട്ടത്തിൽ 64.42 ശതമാനം പോളിങ്

ലഖ്‌നോ: ഉത്തർപ്രദേശിലെ ഒമ്പത് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 55 മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 64.42 ശതമാനം പോളിങ് രേഖപ്പെടുത്തി.

സഹാറൻപൂർ- 71.13, ബിജ്‌നോർ- 65.91, മൊറാദാബാദ് -67.26, സംഭാൽ -62.87, രാംപൂർ -64.26, അംരോഹ -71.98, ബുദൗൺ -59.24, ബറേലി -61.67, ഷാജഹാൻപൂർ -59.34 എന്നിങ്ങനെയാണ് ഒമ്പതുജില്ലകളിലെ പോളിങ്. അന്തിമ പോളിങ് ശതമാനം തിങ്കളാഴ്ച രാത്രി വൈകിയും പുറത്തുവിടാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 65.53 ശതമാനവും 2019ലെ ലോക്‌സഭ ​െതരഞ്ഞെടുപ്പിൽ 63.13 ശതമാനവും പോളിങ്ങാണ് ഈ ജില്ലകളിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരി 10നു നടന്ന ആദ്യഘട്ടത്തിൽ 62.4 ശതമാനമായിരുന്നു പോളിങ്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന 55 സീറ്റുകളിൽ 2017ൽ ബി.ജെ.പി 38 സീറ്റും സമാജ്‍വാദി പാർട്ടി 15 സീറ്റും കോൺഗ്രസ് രണ്ട് സീറ്റുമാണ് നേടിയത്.  

Tags:    
News Summary - UP: 64.42 per cent turnout in the second phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.