ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തിൽ 55 ശതമാനത്തിലധികം പോളിങ്. 10 ജില്ലകളിലെ 57 സീറ്റുകളിൽ നടന്ന വോട്ടെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (ഗോരഖ്പുർ അർബൻ), സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു (താംകുഹി രാജ്) തുടങ്ങിയവർ ജനവിധി തേടി. വൈകീട്ട് ഏഴുവരെയുള്ള കണക്കനുസരിച്ച് 55.79 ആണ് പോളിങ് ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ 46 ഇടങ്ങളിലും ബി.ജെ.പിയാണ് ജയിച്ചത്.
ആറാംഘട്ടത്തോടെ 403 അംഗ നിയമസഭയിലേക്ക് 349 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ശേഷിക്കുന്ന 54 മണ്ഡലങ്ങളിൽ മാർച്ച് ഏഴിനാണ് വോട്ടെടുപ്പ്. പോളിങ് സമാധാനപരമായിരുന്നുവെന്ന് അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ബി.ഡി.ആർ. തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.