ലഖ്നോ: യു.പി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കെ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷർ, കോവിഡ് മുൻനിര പോരാളികൾ, അധ്യാപകർ, ഇടത്തരം വ്യവസായികൾ എന്നിവർക്കെല്ലാം ആശ്വാസം നൽകുന്ന പദ്ധതികൾ ഉൾപ്പെടുത്തിയാണ് കോൺഗ്രസിന്റെ പ്രകടനപത്രിക.
അധികാരത്തിലെത്തിയാൽ മാധ്യമപ്രവർത്തകർക്കെതിരായ വ്യാജ കേസുകൾ പിൻവലിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഛത്തീസ്ഗഢ് സർക്കാർ നടപടിക്ക് സമാനമായി കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും. നെല്ലും ഗോതമ്പും ക്വിന്റലിന് 2500 രൂപ നിരക്കിൽ സംഭരിക്കും. കരിമ്പ് ക്വിന്റലിന് 400 രൂപ നിരക്കിൽ സംഭരിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ കർഷകർക്കായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതി ചാർജ് പകുതിയാക്കി കുറക്കുമെന്നും കോവിഡുകാലത്തെ കുടിശ്ശികയിൽ ഇളവ് നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് 25,000 രൂപ സഹായധനമായി വിതരണം ചെയ്യും. പൊതുമേഖലയിലെ 12 ലക്ഷത്തോളം ഒഴിവുകൾ നികത്തുമെന്നും കോൺഗ്രസ് പ്രകടനപത്രികയിലൂടെ വ്യക്തമാക്കുന്നു. സ്കൂളിൽ ഉച്ചക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം 5000 രൂപയാക്കി ഉയർത്തുമെന്നും കോൺഗ്രസ് പ്രകടനപത്രിക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.