ശ്രുതി (30)

ഭർതൃവീട്ടിൽ തീ കൊളുത്തിയ യുവതി മരിച്ചു

വടക്കഞ്ചേരി (പാലക്കാട്​): ഭർതൃവീട്ടിൽ തീകൊളുത്തിയതിനെത്തുടർന്ന്​ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തി​െൻറ ഭാര്യ ശ്രുതിയാണ്​ (30) മരിച്ചത്. ജൂൺ 18ന് പകൽ 3.30നാണ് വീടിനുള്ളിൽ ​വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു.

മംഗലംഡാം ഒലിംകടവ് കുന്നത്ത് വീട്ടിൽ ശിവൻ - മേരി ദമ്പതികളുടെ മകളാണ്. 12 വർഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും തമ്മിൽ വിവാഹം നടന്നത്. ശ്രീജിത്ത് ശ്രുതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ്​ ശിവൻ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് പറഞ്ഞു. ആദി, അഭിഷേക് എന്നിവരാണ്​ ശ്രുതിയുടെ മക്കൾ.

Tags:    
News Summary - woman set ablaze in husbend's house dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.