സി.പി.എം-ബി.ജെ.പി വോട്ട് കച്ചവടമാണെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ഉയർത്തിയ ആരോപണത്തിലൂടെ കേരളത്തിെൻറ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് ചെങ്ങന്നൂർ.
കോന്നിയിൽ ജയമുറപ്പിക്കാൻ ആറന്മുളയിലും ചെങ്ങന്നൂരിലും സി.പി.എം-ബി.െജ.പി 'ഡീൽ' ഉറപ്പിെച്ചന്ന ആരോപണം തന്നെയാണ് പ്രധാനമായും ചർച്ച. സീറ്റ് നിലനിർത്തുമെന്നാണ് എൽ.ഡി.എഫിെൻറ ആത്മവിശ്വാസം. സജി ചെറിയാെൻറ വിജയമുറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇടതുമുന്നണി നടത്തുന്നത്. മണ്ഡലത്തിലെ കളമറിഞ്ഞാണ് യു.ഡി.എഫ് എം. മുരളിെയ ഇറക്കിയത്. വിജയപ്രതീക്ഷയിലാണ് യു.ഡി.എഫിെൻറ പ്രവർത്തനവും. ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി. വിശ്വാസവും വികസനവും അഴിമതിയുമൊക്കെ കൊമ്പുകോർക്കുന്ന മത്സരച്ചൂടിലേക്ക് വോേട്ടഴ്സ് ടോക് യാത്ര നടത്തുന്നു.
തുടർഭരണത്തിന് സാധ്യത; കരുതൽ മറക്കാനാവില്ല
കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്ന് അനീറ്റ ഉറപ്പിച്ച് പറയുമ്പോൾ അതിന് തീരെ സാധ്യതയില്ലെന്നായിരുന്നു ജീനയുടെ തുറന്നുപറച്ചിൽ.
മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനികളാണ് അനീറ്റയും ജീനയും കൃഷ്ണയും. മൂന്നുപേർക്കും രാഷ്ട്രീയമില്ലെന്ന് പറയുന്നുവെങ്കിലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ അവരുടെ അഭിപ്രായങ്ങളിൽ നിഴലിക്കുന്നുണ്ട്.
കോവിഡ് മഹാമാരിയിലും പഠനം മുടങ്ങാതെ ഓൺലൈൻ ക്ലാസുകളുമായി കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിച്ച സർക്കാറിെൻറ കരുതൽ മറക്കാൻ കഴിയില്ലെന്നാണ് കൃഷ്ണയുടെ നിലപാട്.
ഓരോ അഞ്ചുവർഷവും മാറിമാറി സർക്കാറുകൾ വരുമെന്നതിനാൽ തുടർഭരണം പ്രതീക്ഷിക്കേണ്ടെന്നാണ് ജീനയുടെ അഭിപ്രായം. വീണ്ടും സജി ചെറിയാൻ തന്നെയെന്ന് അനീറ്റ ഉറപ്പിച്ച് പറയുന്നു.
പ്രളയത്തിലും കോവിഡ്കാലത്തും ജനങ്ങളെ ചേർത്തുനിർത്തിയ സർക്കാർ വീണ്ടും വരുമെന്നാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിെൻറ പടിഞ്ഞാറുവശം ചായക്കട നടത്തുന്ന സുധീറിെൻറയും ഭാര്യ മുബീനയുടെയും പ്രതീക്ഷ.
പ്രവാസികളുടെ
പ്രശ്നം പരിഹരിക്കണം
പ്രവാസികൾ നേരിടുന്ന നിരവധിപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് മാന്നാർ കുരട്ടിക്കാട് തോട്ടത്തിൽ വീട്ടിൽ അഭിലാഷ് എസ്. ഉണ്ണിത്താൻ. പേരുകൊണ്ട് മാത്രം പ്രവാസിയായി ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാർ തുച്ഛ ശമ്പളത്തിനാണ് പണിയെടുക്കുന്നത്.
60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. മണ്ഡലത്തിൽ നിരവധി വികസനങ്ങൾ എത്തിയെങ്കിലും മാന്നാറിൽ ബസ് സ്റ്റാൻഡ് പേരിൽ മാത്രം ഒതുങ്ങി -അദ്ദേഹം പറഞ്ഞു.
വയോധികരുടെ പ്രയാസം കണ്ടറിയണം
നിത്യജീവിതത്തിനുള്ള വരുമാനംപോലും കണ്ടെത്താതെ വയോധികർ ഏറെ ബുദ്ധിമുട്ടുകയാണെന്നാണ് 65കാരനായ പുളിമുട്ടിൽ ജനാർദനപ്പണിക്കരുടെ അഭിപ്രായം. ജിവിതത്തിെൻറ നല്ലകാലമത്രയും സ്വകാര്യ സ്ഥാപനങ്ങളിലെയും വ്യക്തികളുടെയും വാഹനങ്ങളുടെ വളയം പിടിച്ചവരെ പ്രായത്തിെൻറ പരിധി ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് ഒഴിവാക്കുന്നു.
ഇവർക്ക് പിന്നീട് ജീവിത സുരക്ഷിതത്വമില്ലാതാകുന്നു. കൊക്കിലൊതുങ്ങുന്ന ചെറിയ സംരംഭങ്ങൾക്ക് വഴിയരികിൽ ഗതാഗത തടസ്സങ്ങളുണ്ടാക്കാതെ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം.
അഴിമതിക്കഥ മറക്കില്ല;
യു.ഡി.എഫ് വരും
അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഒരു സർക്കാർ വീണ്ടും വരണമെന്ന് ആരും ആഗ്രഹിക്കില്ല. കിറ്റുകൾ സൗജന്യമായി നൽകിയെന്ന് പറയുമ്പോഴും അതിെൻറ പിന്നിലും കോടികളുടെ അഴിമതിയുണ്ട്. അതിനാൽ യു.ഡി.എഫ് സർക്കാർ വരണമെന്നാണ് വീട്ടമ്മമാരുടെ ആഗ്രഹം.
മാന്നാർ അയ്യൂബിെൻറ ഭാര്യ സെബീല അൽപം ഗൗരവത്തിലാണ് രാഷ്ട്രീയനിരീക്ഷണം നടത്തിയത്. സാധനങ്ങൾക്കൊക്കെ തീവിലയാണ്. അഞ്ചുവർഷത്തേക്ക് വിലകൂട്ടില്ലെന്ന് പറഞ്ഞ ഇടതുസർക്കാർ സാധാരണക്കാരായ കുടുംബങ്ങളുടെ നട്ടെല്ലൊടിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.