തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച ഹൈകോടതിയിൽ മറുപടി നൽകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജിയിൽ കോടതി കമീഷെൻറ വിശദീകരണം തേടിയിരുന്നു.
തിങ്കളാഴ്ച വിശദീകരണം നൽകണമെന്നായിരുന്നു നിർദേശം. ഇൗ മാസം 30നകം വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച ഉറപ്പായിരിക്കും കോടതിയിലും കമീഷൻ സമർപ്പിക്കുക. ഇക്കാര്യത്തിൽ ഹൈകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഇരട്ടവോട്ടർമാരുടെ പട്ടിക ഇതിനകം മണ്ഡലം അടിസ്ഥാനത്തിൽ തയാറാക്കി ബൂത്ത് ലെവൽ ഒാഫിസർമാർക്ക് (ബി.എൽ.ഒ) കൈമാറിയിട്ടുണ്ട്.
ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിൽ കാണുകയും ഏത് വോട്ടാണ് നിലനിർത്തേണ്ടതെന്ന് വ്യക്തതതേടുകയും ചെയ്യുന്നുണ്ട്. ഇൗ നടപടികൾ 30നകം പൂർത്തിയാക്കാനാണ് നിർദേശം. ഇൗ നടപടി പൂർത്തിയാകുന്നതോടെ ഒഴിവാക്കേണ്ട വോട്ടുകൾ ഏതെന്ന് വ്യക്തമാകും. ഇക്കാര്യങ്ങൾ കമീഷൻ കോടതിയിൽ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.