വാരം: പിണറായി കേമനാണെന്ന് പറയിപ്പിക്കാൻ പി.ആർ വർക്കിനെ ആശ്രയിക്കുകയാണെന്നും യു.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഇടതുപക്ഷത്തിെൻറ പ്രകടനപത്രികപോലെ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ആവർത്തിക്കുന്നതല്ലെന്നും സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വാരത്ത് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണമില്ലാതെ എങ്ങനെയാണ് ന്യായ് പദ്ധതി നടപ്പിലാക്കുകയെന്നാണ് സൈബര്‍ പോരാളികള്‍ പറയുന്നത്. പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ വഴികള്‍ കണ്ടുതന്നെയാണ് പദ്ധതി വിഭാവനം ചെയ്തത്. അതില്‍ ഇടതുപക്ഷത്തിന് വേവലാതി വേണ്ട.
ബില്‍രഹിത ആശുപത്രി, ഇന്ധനവില വർധന കാരണം ബുദ്ധിമുട്ടുന്ന ഓട്ടോ, പൊതുവാഹനങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയും സാമൂഹിക പെന്ഷന് വാങ്ങുന്നവര്‍ക്കായി പെന്ഷന് കമീഷന് രൂപവത്കരിക്കുന്നതടക്കം പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പിലാക്കുന്നതിന് വേണ്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കെ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ മുണ്ടേരി ഗംഗാധരൻ, ശ്രീജ ആരംഭൻ, വി. മധുസൂദനൻ അഡ്വ. കെ.വി. അബ്ദുൽ റസാഖ്, പി. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.