കണ്ണൂർ: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ശനിയാഴ്ച ജില്ലയിലെത്തും. കടുത്ത മത്സരം നടക്കുന്ന കണ്ണൂർ, അഴീക്കോട്, പേരാവൂർ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. പൊതുസമ്മേളങ്ങൾക്ക് പുറെമ റോഡ് ഷോകളിലും പെങ്കടുക്കും.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെ ആവേശം വാനോളമുയർത്താൻ വിവിധ ദേശീയ നേതാക്കൾ കണ്ണൂരിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകുകയാണ്.
ഇടതുക്യാമ്പിൽ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള എന്നിവർ കണ്ണൂരിൽ ദിവസങ്ങളായി പ്രചാരണത്തിൽ സജീവമാണ്. ശനിയാഴ്ച ഉച്ച 2.30ന് ഇരിട്ടി എം.ജി കോളജ് ഗ്രൗണ്ടിൽ രാഹുൽ ഗാന്ധി ഹെലികോപ്ടറിലിറങ്ങും. ഇവിടെ നിന്ന് കാർ മാർഗം ഇരിട്ടി പഴയ സ്റ്റാൻഡിലെ ഒാപൺ ഒാഡിറ്റോറിയത്തിലെത്തും. പേരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫിെൻറ പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കും.
തുടർന്ന് ഹെലികോപ്ടർ മാർഗം നാലോടെ ആലക്കോട് എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിലിറങ്ങും. തുടർന്ന് അരങ്ങം ക്ഷേത്ര മൈതാനത്ത് ഇരിക്കൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സജീവ് ജോസഫിെൻറ പ്രചാരണ പരിപാടിയിൽ സംസാരിക്കും.
5.20ന് കണ്ണൂരിലെത്തും. തുടർന്ന് കണ്ണൂർ നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പെങ്കടുക്കും. കണ്ണൂർ, അഴീക്കോട് മണ്ഡലം പ്രചാരണ പൊതുയോഗം ആയിക്കര മാപ്പിള ബേ ഹാർബറിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.