കണ്ണൂർ: തെരഞ്ഞെടുപ്പ് ആവേശത്തിന് കരുത്തുപകരാൻ ജില്ലയിലെ ലീഗ് കോട്ടകളിൽ പൊടിപറപ്പിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു റോഡ് ഷോയുമായി കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ സ്വന്തം കുഞ്ഞാപ്പയെത്തുന്നത്.
നേതാവിെൻറ വരവ് അണികൾ അക്ഷരാർഥത്തിൽ കളറാക്കി. കാസർകോട് ജില്ലയിലെ പ്രചാരണത്തിന് ശേഷം തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലെത്തിയത്. വൈകീട്ട് ആറോടെ വളപട്ടണത്തും ഏഴിന് കണ്ണൂർ സിറ്റിയിലും എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരം വൈകിയതോടെ മണിക്കൂറുകളാണ് കുഞ്ഞാപ്പയെ കാണാൻ പ്രവർത്തകർ കാത്തിരുന്നത്. വാഹനത്തിൽനിന്നിറങ്ങിയതോടെ കുഞ്ഞാപ്പ വിളികളുമായി ദേശീയ ജനറൽ സെക്രട്ടറിയെ വരവേറ്റു.
യു.ഡി.എഫ് അഴീക്കോട്, കണ്ണൂർ മണ്ഡലം സ്ഥാനാർഥികളായ കെ.എം. ഷാജിയുടെയും സതീശൻ പാച്ചേനിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് കുഞ്ഞാലിക്കുട്ടി ജില്ലയിലെത്തിയത്. റോഡ് ഷോ ആരംഭിച്ച ചേംബർഹാൾ പരിസരത്തും വളപട്ടണത്തും പൊതുയോഗം നടന്ന കണ്ണൂർ സിറ്റിയിലും നൂറുകണക്കിന് പ്രവർത്തകർ നിറഞ്ഞിരുന്നു. ടൗണുകളിലും പാതകളിലുമെല്ലാം ഹരിതവർണങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു.
കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെയാണ് റോഡ്ഷോ നടന്നത്. ബാൻഡ് മേളത്തിെൻറയും പന്തംകൊളുത്തി പ്രകടനത്തിെൻറയും കോൽക്കളി കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയെ സ്വീകരിച്ചത്.
തുറന്ന വാഹനത്തിൽ എല്ലാവരെയും അഭിവാദ്യംചെയ്ത് നേരെ പൊതുയോഗവേദിയിലേക്ക്. സി.പി.എമ്മിനെ കടന്നാക്രമിച്ച് അണികളെ ആവേശത്തിലാക്കിക്കൊണ്ട് തുടങ്ങിയ പ്രസംഗത്തിലെ ഓരോ വാക്യങ്ങളും ൈകയടികളോടെ സദസ്സ് ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.