കൊണ്ടോട്ടി: ഒരു കേന്ദ്രത്തിൽനിന്ന് അടുത്തതിലേക്കുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. തികഞ്ഞ വിജയപ്രതീക്ഷയിൽ യു.ഡി.എഫിലെ ടി.വി. ഇബ്രാഹിമും കൊണ്ടോട്ടി ഇക്കുറി മാറുമെന്നുറപ്പിച്ച് ഇടത് സ്വതന്ത്രൻ കാട്ടുപ്പരുത്തി സുലൈമാൻ ഹാജിയും. എന്‍.ഡി.എ സ്ഥാനാര്‍ഥി ഷീബ ഉണ്ണികൃഷ്ണനും വെൽെഫയർ പാർട്ടി സ്ഥാനാർഥി റസാഖ് പാലേരിയും രംഗത്തുണ്ട്.
വാഴയൂര്‍ കൊടികുത്തിപറമ്പില്നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.വി. ഇബ്രാഹിമിെൻറ ഞായറാഴ്ചയിലെ പര്യടന തുടക്കം. യു.ഡി.എഫ് ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥി അബ്ദുസ്സമദ് സമദാനിയും വോട്ട് തേടി കൂടെയുണ്ട്. ഔദ്യോഗിക ഉദ്ഘാടനം അഴിഞ്ഞിലത്താണ്. ഇരു സ്ഥാനാര്‍ഥികളും അവിടത്തെ വേദിയിലേക്ക്. ഉദ്ഘാടകനായത് എം.കെ. രാഘവന് എം.പി.
കാരാട്, കോട്ടുപ്പാടം, കക്കോവ്, ആക്കോട്, ഊര്‍ക്കടവ്, മുണ്ടുമുഴി എന്നിവിടങ്ങളിലൂടെ ഇരു സ്ഥാനാര്‍ഥികളുടെയും പര്യടന വാഹനം കടന്നുപോയി. ടൗണുകളിലിറങ്ങി വോട്ട് തേടിയും പ്രമുഖരെ കണ്ട് പിന്തുണ തേടിയും ടി.വി. ഇബ്രാഹിമും സമദാനിയും മുന്നോട്ട് നീങ്ങി. ഇതിനിടെ അഞ്ചോളം വിവാഹ സല്‍ക്കാരങ്ങളില്‍ ഇരുവരും പങ്കെടുത്തു.
സെല്‍ഫിക്ക് തിരക്കിയവര്‍ക്കെല്ലാം നിന്നുകൊടുത്തു. എല്ലാവരോടും പിന്തുണ തേടി അടുത്ത ഇടത്തേക്ക്. മുണ്ടുമുഴിയില്‍ കുടുംബസംഗമത്തിലും വൃക്കരോഗികളുടെ സംഗമത്തിലും ഇതിനിടെ പങ്കെടുത്തു. ഉച്ചക്ക് ശേഷം വാഴക്കാട്, ചീക്കോട് കുടുംബസംഗമങ്ങളിലും പങ്കെടുത്തു. അപ്പോഴേക്കും ചീക്കോട് റോഡ് ഷോക്ക് അണികള്‍ എത്തിത്തുടങ്ങി. വൈകീട്ട് അഞ്ചിന് ചീക്കോട് കൊളമ്പലത്തുനിന്ന് റോഡ് ഷോക്ക് തുടക്കം. തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ഥന. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ രാത്രി 8.30ഓടെ മുതുവല്ലൂര്‍ പാപ്പാത്ത് സമാപിച്ചു.
കളിക്കളത്തില്‍ പോരാടാനെത്തിയവര്ക്ക് ആവേശം പകര്‍ന്നാണ് ഞായറാഴ്ച എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപ്പരുത്തി സുലൈമാൻ ഹാജിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ ഐക്കരപ്പടി എ.സി.യു ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ചെറുകാവ് പ്രീമിയര്‍ ലീഗ് സീസണ് -2 ഉദ്ഘാടനം ചെയ്തായിരുന്നു തുടക്കം. കളിക്കാരുമായി കുശലം പറഞ്ഞ് പിന്തുണ തേടി അരൂര്‍ പെരിയാട്ടേക്ക് സ്ഥാനാര്‍ഥിയും പരിവാരവും. പെരിയാട്ട് യുവജന കൂട്ടായ്മ സംഘടിപ്പിച്ച പെരിയാട്ട് സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെൻറ് നടക്കുന്ന മിനി സ്റ്റേഡിയത്തിലെത്തി പിന്തുണയും വോട്ടും തേടി.
ജലസംരക്ഷണ കാമ്പയിെൻറ ഭാഗമായി ഐക്കരപ്പടി തിരുണ്ടി തോട് ശുചീകരണത്തിനെത്തിയ എസ്.വൈ.എസ് പ്രവർത്തകരുടെയും പിന്തുണ നേടി. തിരക്കിനിടയിലും സമയം കണ്ടെത്തി വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. സെല്‍ഫിയുമെടുത്ത് സ്ഥാനാര്‍ഥിയുടെ വണ്ടി ലക്ഷ്യം െവച്ചത് കൊണ്ടോട്ടി സുല്‍ത്താന്‍ പാലസ് ഹോട്ടലിലേക്ക്. പിന്നീടെത്തിയത് മണ്ഡലത്തിെൻറ ജനപ്രതിനിധിയായാല്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉൾക്കൊള്ളുന്ന വികസന രേഖ പ്രകാശന ചടങ്ങിൽ. കൊണ്ടോട്ടി നഗരസഭയിലെ വിവിധ ഭാഗങ്ങളിലായിരുന്നു ഉച്ചക്ക് ശേഷം പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.