വൃക്കരോഗികളുടെ എണ്ണത്തിൽ വൻ വർധന

കൊ​ണ്ടോ​ട്ടി: വൃ​ക്ക​രോ​ഗ നി​ര്‍ണ​യ പ​രി​ശോ​ധ​ന കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ആ​ശ​ങ്ക​യി​ലാ​ക്കും വി​ധം വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്നു.

കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ചാ​രി​റ്റ​ബി​ള്‍ ഡ​യാ​ലി​സി​സ് റി​സ​ര്‍ച് ആ​ൻ​ഡ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെൻറ​റി​ന് കീ​ഴി​ല്‍ വൃ​ക്ക​രോ​ഗം മു​ന്‍കൂ​ട്ടി ക​ണ്ടെ​ത്താ​നു​ള്ള മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി ഓ​ടി​ത്തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് രോ​ഗി​ക​ളു​ടെ ക്ര​മാ​തീ​ത വ​ര്‍ധ​ന​ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നു മാ​സ​ത്തി​നി​ടെ മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി വ​ഴി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ 123 വൃ​ക്ക​രോ​ഗി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സ​ത്തെ അ​ഞ്ച്​ ക്യാ​മ്പ​ട​ക്കം ഇ​തു​വ​രെ 67 ക്യാ​മ്പു​ക​ളാ​ണ് ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി വ​ഴി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​തു​വ​ഴി 10,254 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. മ​ക്ക കെ.​എം.​സി.​സി​യും കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെൻറ​ര്‍ മ​ക്ക സ്​​പോ​ട്ടി​ങ്​ ക​മ്മി​റ്റി​യും കൈ​കോ​ർ​ത്താ​ണ്​ കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെൻറ​റി​ന് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മൊ​ബൈ​ല്‍ ല​ബോ​റ​ട്ടി ഒ​രു​ക്കി​യ​ത്. ലാ​ബ് ടെ​നീ​ഷ്യ​ൻ​മാ​ർ, സ്​​റ്റാ​ഫ് ന​ഴ്സ്, ബോ​ധ​വ​ത്ക​ര​ണ ക​ണ്‍വീ​ന​ര്‍ എ​ന്നി​വ​ർ വാ​ഹ​ന​ത്തി​ലു​ണ്ട്. പു​തു​താ​യി ക​ണ്ടെ​ത്തി​യ രോ​ഗി​ക​ള്‍ക്ക് വി​ദ​ഗ്​​ധ ചി​കി​ത്സ ന​ല്‍കു​മെ​ന്ന് ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെ​റ​ര്‍ ചെ​യ​ര്‍മാ​ന്‍ പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി പ​റ​ഞ്ഞു.

65,315 പേ​ര്‍ ഇ​തി​നി​കം ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെൻറ​റി​ന് കീ​ഴി​ല്‍ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു. നി​ല​വി​ല്‍ 138 പേ​രാ​ണ് സെൻറ​റി​ന് കീ​ഴി​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്. കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഡ​യാ​ലി​സി​സ് സെൻറ​ര്‍ കോ​ട​ങ്ങാ​ട്​ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഡ​യ​ലാ​സി​സ് സെൻറ​റി​ലേ​ക്ക് മാ​റ്റി​യ​ത് മു​ത​ല്‍ ഓ​രോ ദി​വ​സ​വും 69 പേ​ര്‍ക്ക് ഡ​യ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ട്. 27 മെ​ഷീ​നു​ക​ളാ​ണ് സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്. പു​തു​താ​യി എ​ട്ട് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ കൂ​ടി സ്ഥാ​പി​ക്കു​ന്ന​തോ​ടെ ദി​വ​സ​വും നൂ​റി​ന് മു​ക​ളി​ല്‍ പേ​ര്‍ക്ക് ഡ​യ​ലാ​സി​സ് ചെ​യ്യാ​ന്‍ ക​ഴി​യും.

75,000ത്തോ​ളം രൂ​പ ഒ​രു​ദി​വ​സം സെൻറ​റി​ന് ന​ട​ത്തി​പ്പി​നാ​യി ​െച​ല​വ് വ​രു​ന്നു​ണ്ട്. സെൻറ​റി​ല്‍ സ്ഥാ​പി​ക്കു​ന്ന പു​തി​യ ഡ​യാ​ലി​സി​സ് യൂ​നി​റ്റി​െൻറ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കും.

Tags:    
News Summary - Huge increase in the number of kidney patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.