അക്രമങ്ങൾക്ക്​ കേന്ദ്രം കൂട്ട്​, അമിത്​ ഷായെ കേരളം വിശ്വസിക്കില്ല -യെച്ചൂരി​

േകാ​ട്ട​യം: ക​ന്യാ​സ്​​ത്രീ​ക​ൾ​ക്ക​ു​നേ​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യു​ടെ വാ​ക്കു​ക​ൾ ജ​നം വി​ശ്വ​സി​ക്കി​ല്ലെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കോ​ട്ട​യ​ത്തെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​റി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ കേ​ന്ദ്രം കൂ​ട്ടു​നി​ൽ​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ രാ​ജ്യ​ത്തെ​ങ്ങും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​ലി​ത്​ പീ​ഡ​ന​ങ്ങ​ളി​ലെ​യും കൂ​ട്ട​ക്കൊ​ല​ക​ളി​ലെ​യും പ്ര​തി​ക​ൾ​ക്ക്​ പൂ​മാ​ല ചാ​ർ​ത്തു​ക​യാ​യി​രു​ന്നു സം​ഘ്​​പ​രി​വാ​ർ. കേ​ന്ദ്ര​സ​ർ​ക്കാ​റും കു​റ്റ​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ച്ച​ത്. ഝാ​ൻ​സി​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ സ​മാ​ന​സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കും.

ഉ​ത്ത​രേ​ന്ത്യ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക്രൈ​സ്​​ത​വ​ർ​ക്കെ​തി​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ബി.​ജെ.​പി പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​െ​നാ​പ്പം ദു​രി​ത​ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ പി​ണ​റാ​യി സ​ർ​ക്കാ​റി​നു​ ക​ഴി​ഞ്ഞു. തു​ട​ർ​ഭ​ര​ണ​ത്തി​ലൂ​ടെ കേ​ര​ളം പു​തു​ച​രി​ത്രം ര​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Kerala will not trust Amit Shah, says Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.