രാമപുരം: വീട്ടിലിരുന്ന് വോട്ടു ചെയ്ത് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായതിെൻറ സന്തോഷത്തിലാണ് രാമപുരം വള്ളോംകോട്ട് ഏലിക്കുട്ടി ജോസഫ്(93). വീടിനു പുറത്തേക്ക് പോകാന്‍ ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ വര്‍ഷങ്ങളായി ഏലിക്കുട്ടി പല തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിട്ടില്ല.
നാലു കിലോമീറ്റര്‍ അകലെയുള്ള മഞ്ചാടിമറ്റത്താണ് ഏലിക്കുട്ടിയുടെ ബൂത്ത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിനു മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും അവശത മൂലം വോട്ട് ചെയ്തിരുന്നില്ല. രാമപുരം വെള്ളിലാപ്പള്ളി മുക്കുറ്റിയില്‍ ആഗസ്തിക്കും (86) ഭാര്യ അന്നമ്മക്കും (84) വീട്ടിലിരുന്ന് വോട്ടു ചെയ്തത് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദനിമിഷങ്ങളായി.
ശാരീരിക അവശതകള്‍ മൂലം അന്നമ്മ മുന്‍ കാലങ്ങളില്‍ വോട്ടു ചെയ്യാന്‍ പോയിരുന്നില്ല. ആഗസ്തി ഇതുവരെ പതിവായി വോട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ ബാലറ്റ് പേപ്പര്‍ വീട്ടിലേക്കെത്തിയത് രണ്ടുപേര്‍ക്കും വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.