മലപ്പുറം: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്നവരിൽ മറ്റ് ജില്ലക്കാരും. ഇതുപോലെ മലപ്പുറംകാരായ ചില നേതാക്കൾ മറ്റ് ജില്ലകളിലും അങ്കത്തിനുണ്ട്. അബ്ദുറഹിമാൻ രണ്ടത്താണി, കെ.എൻ.എ. ഖാദർ, എൻ. ഷംസുദ്ദീൻ, റിയാസ് മുക്കോളി, എം. സ്വരാജ് എന്നിവരാണ് മറ്റു ജില്ലകളിൽ മത്സരിക്കുന്ന മലപ്പുറം ജില്ലക്കാർ. നജീബ് കാന്തപുരം, പി.കെ. ഫിറോസ്, റസാഖ് പാലേരി, ഫിറോസ് കുന്നംപറമ്പിൽ എന്നിവരാണ് മറ്റ് ജില്ലകളിൽനിന്നുള്ള സ്ഥാനാർഥികൾ.
അബ്ദുൽ റഹിമാൻ രണ്ടത്താണി മത്സരിക്കുന്നത് പുനലൂരിലാണ്. അഡ്വ. കെ.എൻ.എ. ഖാദർ ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയാണ്. കോഡൂരിലാണ് അദ്ദേഹത്തിെൻറ വീട്. മണ്ണാർക്കാട് മുസ്ലിം ലീഗ് സ്ഥാനാർഥി എൻ. ഷംസുദ്ദീൻ തിരൂർ പറവണ്ണയിലാണ്.
പട്ടാമ്പി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമായ റിയാസ് മുേക്കാളിയുടെ വീട് കൊണ്ടോട്ടിയിലാണ്. തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിെൻറ സ്വദേശം പോത്തുകൽ ഭൂതാൻ കോളനിയിലാണ്. പെരിന്തൽമണ്ണയിലെ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം കോഴിക്കോട് കാന്തപുരം ഉണ്ണികുളം സ്വദേശിയാണ്. താനൂർ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസിെൻറ വീട് കുന്ദമംഗലം പതിമംഗലത്താണ്.
കൊണ്ടോട്ടിയിലെ വെൽെഫയർ പാർട്ടി സ്ഥാനാർഥി റസാഖ് പാലേരി കോഴിക്കോട് പാലേരി ടൗൺ സ്വദേശിയാണ്. തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ പാലക്കാട് ആലത്തൂർ സ്വദേശിയുമാണ്.
മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ വോട്ടില്ല. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ ആറുപേരാണ് ജനവിധി തേടുന്നത്. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻറായ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനിക്ക് വോട്ട് കോട്ടക്കൽ നിയമസഭ മണ്ഡലത്തിലാണ്.
കോട്ടക്കൽ പൊന്നാനി ലോക്സഭ മണ്ഡലത്തിലാണ്. എസ്.എഫ്.ഐ ദേശീയ പ്രസിഡൻറ് വി.പി. സാനു വളാഞ്ചേരി സ്വദേശിയാണ്. വളാഞ്ചേരി മണ്ഡലവും പൊന്നാനിയിലാണ്. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി കണ്ണൂർ സ്വദേശിയാണ്. അദ്ദേഹത്തിനും ഇവിടെ വോട്ടില്ല.
എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്ലീം റഹ്മാനി ഡൽഹി സ്വദേശിയാണ്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന തിരൂർ പൊൻമുണ്ടം സ്വദേശി യൂനുസ് സലീം, നിലമ്പൂർ പുല്ലാനൂർ സ്വദേശി അഡ്വ. സാദിഖലി തങ്ങൾ എന്നിവർക്കും ഇവിടെ വോട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.