ഈ വിജയം പിണറായിയുടേതാണ്, പക്ഷെ ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കും -എ.പി. അബ്​ദുല്ലക്കുട്ടി

മലപ്പുറം: തെരഞ്ഞെടുപ്പിലെ ഈ വിജയം പിണറായിയുടേതാണെന്നും എന്നാൽ, ഇത്​ പാർട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡൻറും മലപ്പുറം ലോക്​സഭ മണ്ഡലം എൻ.ഡി.എ സ്​ഥാനാർഥിയുമായ എ.പി. അബ്​ദുല്ലക്കുട്ടി.

മിന്നുന്ന പിണറായി വിജയത്തിന് അഭിനന്ദനങ്ങൾ. 1977ൽ ഇന്ദിരഗാന്ധിയെന്ന പെൺഹിറ്റ്ലർക്ക് 103 സീറ്റ് നൽകി ജയിപ്പിച്ച മലയാളി 2021ൽ ആൺ ഹിറ്റ്ലർ പിണറായിയെ 100ഓളം സീറ്റിൽ ജയിപ്പിച്ചതിൽ ഒരത്ഭുതമില്ല.

പ്രബുദ്ധതയുടെ അർത്ഥം മലയാളിയുടെ നിഘണ്ടുവിൽ എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം അനുഭവം വെച്ചുപറയാം, ഞാൻ കണ്ട നേതാക്കളിൽ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമനലിസ്റ്റ് മാർക്സിസ്റ്റ് ആയിരുന്നു എന്നതാണെന്നും എ.പി. അബ്​ദുല്ലക്കുട്ടി പറഞ്ഞു.

മലപ്പുറം ലോക്​സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എ.പി. അബ്​ദുല്ലക്കുട്ടി 67297 വോട്ടുമായി മൂന്നാം സ്​ഥാനത്താണ്​. മുസ്​ലിം ലീഗിലെ അബ്​ദുസ്സമദ്​ സമദാനിയാണ് ഇവിടെ​ വിജയിച്ചത്​.

Tags:    
News Summary - This victory belongs to Pinarayi, but it will turn out to be a failure of the party. Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2021-04-07 03:14 GMT