മലപ്പുറം: ജില്ലയിലെ 16 മണ്ഡലങ്ങളിലായി 46,025 ഇരട്ടവോട്ടുകളാണുള്ളതെന്ന് വരണാധികാരിയും ജില്ല കലക്ടറുമായ കെ. ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ വിശദാംശങ്ങൾ എല്ലാ ബൂത്തുകളിലെയും പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇരട്ടവോട്ടുകൾ കർശനമായി തടയുമെന്നും കലക്ടർ വ്യക്തമാക്കി.
എ.എസ്.ഡി (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറി പോയവര്‍, മരിച്ചവര്‍) എന്ന വിഭാഗത്തിലാണ് ഇത്തരം വോട്ടുകൾ. ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഒപ്പും വിരലടയാളവും പതിപ്പിക്കും. ഇവരുടെ ഫോട്ടോ എടുത്ത് പ്രത്യേകം സൂക്ഷിക്കും.
മഷി ഉണങ്ങിയതിന് ശേഷമേ പോളിങ് ബൂത്തിന് പുറത്ത് പോവാന്‍ അനുവദിക്കൂ. ഒരാള്‍ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കും.
വിവിധ മണ്ഡലങ്ങളിൽ കണ്ടെത്തിയിരിക്കുന്ന ഇരട്ടവോട്ടുകൾ. കൊണ്ടോട്ടി-2369, ഏറനാട്-2083, നിലമ്പൂർ-3769, വണ്ടൂർ-3781, മഞ്ചേരി-1537, പെരിന്തൽമണ്ണ-4851, മങ്കട-4938, മലപ്പുറം-1937, വേങ്ങര-3435, വള്ളിക്കുന്ന്-3457, തിരൂരങ്ങാടി-2847, താനൂർ-3553, തിരൂർ-3083, കോട്ടക്കൽ-1994, തവനൂർ-978, പൊന്നാനി-1413.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.